നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിൽ എസി സൗകര്യത്തോടെ ഒരു ദിവസം താമസിക്കാൻ വെറും 395 രൂപ മാത്രം

  കൊച്ചിയിൽ എസി സൗകര്യത്തോടെ ഒരു ദിവസം താമസിക്കാൻ വെറും 395 രൂപ മാത്രം

  രാത്രി ഏഴ് മണിക്ക് ചെക്ക്-ഇൻ ചെയ്താൽ രാവിലെ എട്ടു വരെ ഇവിടെ കഴിയാം. പകൽ വിശ്രമത്തിനാണെങ്കിൽ അതിനും സൗകര്യമുണ്ട്.

  ഡോർമിറ്ററി

  ഡോർമിറ്ററി

  • News18
  • Last Updated :
  • Share this:
  എറണാകുളം: കൊച്ചി കാണാനെത്തിയാൽ ഇനി വളരെ ചെലവ് കുറവിൽ താമസവും തരപ്പെടുത്താം. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിൽ തുടങ്ങിയിരിക്കുന്ന ഡോർമിറ്ററിയിലാണ് ഈ സൗകര്യം. പീറ്റേഴ്സ് ഇൻ എന്ന ഡോർമിറ്ററിയിൽ ഒരു ദിവസം താമസിക്കാൻ വേണ്ടത് വെറും 395 രൂപ മാത്രം.

  ട്രെയിൻ കമ്പാർട്ട്മെന്‍റിന്‍റെ മാതൃകയിലാണ് ഇതിന്‍റെ നിർമാണം. ആകെ ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമുള്ള ഇവിടെ സ്ത്രീകൾക്കായി പ്രത്യേകം മുറികളുണ്ട്. മൊബൈല്‍ ചാര്‍ജിംഗ് പോയിന്‍റ്, റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിൽ മെട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയിട്ടുള്ള ആദ്യത്തെ ഡോർമിറ്ററി ആണിത്. മെട്രോയുടെ ഉടമസ്ഥതയിൽ സ്വകാര്യ സംഭംരഭകരാണ് ഇതിന്‍റെ നടത്തിപ്പുകാർ.

  രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്ത പതിമൂന്നുകാരിയോട് ബാങ്കുകളുടെ ക്രൂരത; വീടും സ്ഥലവും ജപ്തി ചെയ്യാനൊരുങ്ങി ജില്ലാ സഹകരണ ബാങ്ക്

  രാത്രി ഏഴ് മണിക്ക് ചെക്ക്-ഇൻ ചെയ്താൽ രാവിലെ എട്ടു വരെ ഇവിടെ കഴിയാം. പകൽ വിശ്രമത്തിനാണെങ്കിൽ അതിനും സൗകര്യമുണ്ട്. സംഘമായി എത്തുന്നവർക്ക് പ്രത്യേക പാക്കേജുകൾ ലഭിക്കും. ഈ ഡോർമിറ്ററി പദ്ധതി മറ്റു സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാനും അധികൃതർക്ക് ആലോചനയുണ്ട്.

  900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകൾ കാണാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഡോർമിറ്ററിയും ഇവിടെയുണ്ട്. വിശവിവരങ്ങൾക്ക് 77366 66181 ഈ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
  First published: