ആക്രി പെറുക്കി കിട്ടിയ സ്റ്റീൽപാത്രം വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു
ആക്രി പെറുക്കി കിട്ടിയ സ്റ്റീൽപാത്രം വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു
ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്നവരായിരുന്നു ഇരുവരും.
Last Updated :
Share this:
കണ്ണൂർ: മട്ടന്നൂരിൽ വീടിനകത്തുണ്ടായ സ്ഫോടനത്തിൽ മരണം രണ്ടായി. ആസാം സ്വദേശികളായ ഫസൽ ഹഖ്(50) മകൻ സെയ്ദുൽ ഹഖ്(22) എന്നിവരാണ് മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍പാത്രം വീട്ടില്‍ കൊണ്ടുവന്ന് തുറന്നപ്പോഴായിരുന്നു അപകടം. ബുധനാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു സ്ഫോടനം ഉണ്ടായത്.
ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്നവരായിരുന്നു ഇരുവരും. പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഫസൽ ഹഖ് ആണ് സ്ഫോടനസ്ഥലത്ത് വച്ച് മരിച്ചത്. സെയ്ദുൽ ഹഖ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി.
മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിന്റെ മരണത്തിൽ വഴിത്തിരിവ്; കൊലപാതകമെന്ന് സ്ഥിരീകരണം
ഇടുക്കി: ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫാണ്(56) മരിച്ചിരുന്നത്. എന്നാൽ ജോസഫിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍.
ഇടുക്കി ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽവെച്ച് കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെമ്മാണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പള്ളിൽ രാജേന്ദ്രന്റെ വീട്ടിൽ കവർച്ച നടത്താനെത്തിയതായിരുന്നു ജോസഫ്.
കവർച്ച നടത്തുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണര്‍ന്നു. തുടർന്ന് രാജേന്ദ്രനെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ച ശേഷം ജോസഫ് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഓടിരക്ഷപ്പെട്ട ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
പിന്തുടർന്ന് എത്തിയ ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. തന്നെ കടിച്ച് പരുക്കേൽപ്പിച്ച് ശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രൻ പറഞ്ഞത്.എന്നാൽ മൽപ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
രാജേന്ദ്രനെ്റെ വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ നിന്ന് ഇറച്ചിയും ഷർട്ടിനുള്ളിൽ നിന്ന് 6000 രൂപയും ജോസഫ് കവർന്നതായാണ് രാജേന്ദ്രൻറെ കുടുംബം പറയുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.