കൊച്ചി: മണ്ണാർക്കാട് സ്വദേശി റിയാസ് അബ്ദുള്ള (32) നടക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി. വെറും നടപ്പല്ല, റിയാസിന്റെ ഈ നടപ്പിന് വലിയൊരു ലക്ഷ്യമുണ്ട്. ലോകത്തിലെ അഭയാർഥികൾക്കുള്ള ഐക്യദാർഡ്യമാണ് ഈ യാത്ര. കിലോമീറ്ററുകളാണ് റിയാസ് നടന്നു തീർക്കുന്നത്. കോഴിക്കോട് നിന്നും ആരംഭിച്ച പ്രയാണം ചെന്നൈയിൽ ആണ് അവസാനിക്കുക.
'ഇവ' എന്ന് പേരുള്ള സൗത്ത് സുഡാനിലെ പെൺകുട്ടിയിൽ നിന്നും തുടങ്ങണം റിയാസിന്റെ ഈ യാത്രയുടെ ലക്ഷ്യമറിയാൻ. ആഭ്യന്തരകലഹം ഒരുരാത്രികൊണ്ട് ഇല്ലാതാക്കിയത് ഇവയെന്ന ഒമ്പതുകാരിയുടെ ഉറ്റവരെകൂടിയാണ്. പന്ത്രണ്ട് ദിനരാത്രങ്ങൾകൊണ്ട് അവളെത്തിയത് 409 കിലോമീറ്റർ അകലെയുള്ള എത്യോപ്യയിലെ അഭയാർഥിക്യാമ്പിൽ.
ഇവ ഉൾപ്പെടെയുള്ള ലോകത്തിലെ അഭയാർഥിളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് റിയാസ് നടത്തം തുടരുന്നത്. ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള യുഎൻഎച്ച്സിആറിന്റെ ''സ്റ്റെപ് വിത്ത് റഫ്യൂജീ'' ക്യാമ്പയിന്റെ ഭാഗമായാണ് ഈ ഒറ്റക്കുള്ള നടത്തം. 57,000 ത്തിൽ അധികം പേർ ഇതിനകം ഈ ക്യാമ്പയിനൊപ്പം ചേർന്നിട്ടുണ്ട്.
കോഴിക്കോട് നിന്നും കഴിഞ്ഞ ഒന്നാംതിയതി ആരംഭിച്ച യാത്ര തിരുവനന്തപുരം വഴി ചെന്നൈ കേളംപക്കത്തെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പില്‍ അവസാനിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശിലും മുൻപ് നടത്തിയ യാത്രകളാണ് റിയാസിന് പ്രചോദനം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.