നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം: ഏഴുവയസുകാരന്‍റെ ആരോഗ്യ നിലയില്‍ മാറ്റമില്ല

  രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം: ഏഴുവയസുകാരന്‍റെ ആരോഗ്യ നിലയില്‍ മാറ്റമില്ല

  പ്രതി അരുണ്‍ ആനന്ദിനെ മൂന്ന് ദിവസത്തേക്ക് തൊടുപുഴ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

  child (rep)

  child (rep)

  • Share this:
   തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല. കുട്ടിക്കു ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും വെന്റിലേറ്റര്‍ സഹായം തുടരാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതി അരുണ്‍ ആനന്ദിനെ മൂന്ന് ദിവസത്തേക്ക് തൊടുപുഴ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

   ഇന്നലെ 400 മില്ലി ഭക്ഷണമാണ് ദ്രവ രൂപത്തില്‍ നല്‍കിയത്. ഇന്ന് അധികം ഭക്ഷണം നല്‍കാനാണ് തീരുമാനം. മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. വെന്റിലേറ്റര്‍ സഹായം തുടര്‍ന്നും നല്‍കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

   Also read: ലീഗ് പതാക രാഹുലിന്റെ വിജയത്തെയോ ഭൂരിപക്ഷത്തെയോ ബാധിക്കില്ലെന്ന് മുനവറലി ശിഹാബ് തങ്ങൾ‌

   പ്രതി അരുണ്‍ ആനന്ദിനെ തൊടുപുഴ മുട്ടം കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ പൊലീസ് ഉടന്‍ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കുട്ടിയുടെ അച്ഛന്‍ ബിജുവിന്റെ ദുരൂഹ മരണത്തെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
   First published: