നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഏഴുവയസുകാരന് ക്രൂരമർദ്ദനം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  ഏഴുവയസുകാരന് ക്രൂരമർദ്ദനം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില വീണ്ടും മോശമായി

  child (rep)

  child (rep)

  • Share this:
   തൊടുപുഴ: ഏഴുവയസുകാരന് ക്രൂരമായി മര്‍ദനമേറ്റ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില വീണ്ടും മോശമായി. ദ്രവരൂപത്തിലുള്ള ഭക്ഷണം പോലും ഇന്ന് കുട്ടിക്ക് നല്‍കാനായില്ല.

   ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്തുനല്‍കിയതിനെ തുടര്‍ന്നാണ് തൊടുപുഴ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെ ഗൗരവത്തോടെ കണ്ടാണ് കോടതി നടപടി. അതിനിടെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ കഴിയുന്ന ഏഴുവയസുകാരനെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഇന്നും പരിശോധിച്ചു.

   Also read: മനം കവർന്ന് ഡെറെക്; ചിത്രമെടുത്ത് നഴ്സ്; അഭിനന്ദിച്ച് ലോകം മുഴുവൻ

   വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സ തുടരാനാണ് സംഘത്തിന്റെ നിര്‍ദേശം. കുടലിന്റെ പ്രവര്‍ത്തനം വഷളായതോടെ ആഹാരം നല്‍കാനാവാത്ത സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനില വീണ്ടും വഷളായതായി വിദഗ്ധസംഘം കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചു. അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ നാളെ കോടതിയില്‍ ഹാജരാക്കും.
   First published: