നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടാനച്ഛന്റെ കൊടുംക്രൂരത: കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

  രണ്ടാനച്ഛന്റെ കൊടുംക്രൂരത: കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

  വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷം വെന്റിലേറ്റര്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുക്കും

  child (rep)

  child (rep)

  • Share this:
   തൊടുപുഴ: രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴു വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. രാവിലെ പത്തിന് വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷം വെന്റിലേറ്റര്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. അതിനിടെ കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടാനഛന്‍ അരുണ്‍ ആനന്ദിനെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു.

   വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ശ്വസനം ഇപ്പോള്‍ നടക്കുന്നത്. രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്താനായി മരുന്നുകളും നല്‍കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയാണ്. വെന്റിലേറ്റര്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ പത്തുമണിയോടെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷമാവും തീരുമാനമുണ്ടാവുക. അതിനിടെ കുട്ടിയ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിനെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു.

   Also read: 'ആ വീട്ടിലെത്തിയപ്പോൾ രണ്ടു കുഞ്ഞിച്ചെരുപ്പുകള്‍ മുന്നിലുണ്ട്' രണ്ടാനച്ഛന്റെ ക്രൂരതയുടെ വാർത്ത പുറത്തുവിട്ട മാധ്യമപ്രവർത്തകന്റെ കുറിപ്പ്
    ഇടുക്കി മജ്‌സട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ഇയാളെ മുട്ടം ജയിലിലേക്ക് മാറ്റി. മൃതപ്രായനായി ചികിത്സയില്‍ കഴിയുന്ന കുട്ടിയെ അരുണ്‍ നേരത്തെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം പരുക്കുകളുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയ്‌ക്കെതിരെ പോക്‌സോ കുറ്റവും ചുമത്തി. ഇളയ കുട്ടിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കുറ്റകൃത്യവുമായി കുട്ടികളുടെ അമ്മയ്ക്കും ബന്ധമുണ്ടോയെന്നു പരിശോധിയ്ക്കും. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതടക്കമുള്ള കാര്യങ്ങളില്‍ അമ്മയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് തയ്യാറെടുക്കുന്നുണ്ട്.


   First published: