തിരുവനന്തപുരം: വാഹനാപകടത്തിൽ ബാലഭാസ്ക്കർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ മൊഴി സി ബി ഐ രേഖപ്പെടുത്തി. സി ബി ഐയുടെ തിരുവനന്തപുരം ഓഫീസിൽ വച്ച് ആയിരുന്നു സ്റ്റീഫൻ ദേവസിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സ്റ്റീഫൻ ദേവസിയുടെ മൊഴി രേഖപ്പെടുത്തൽ ആരംഭിച്ചത്. നാലര മണിക്കൂർ നീണ്ടുനിന്ന മൊഴി രേഖപ്പെടുത്തൽ വൈകുന്നേരം ആറരയ്ക്ക് അവസാനിച്ചു.
ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വരുന്ന ദിവസങ്ങളിൽ സുഹൃത്ത് ആയിരുന്ന ഇഷാൻ ദേവിന്റെയും മൊഴിയെടുക്കും. ഒപ്പം ബാലഭാസ്ക്കറിന്റെ ബാൻഡിന്റെ ഭാഗമായിരുന്നവരെയും സി ബി ഐ വിളിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അപകടം സംഭവിച്ച് ബാലഭാസ്ക്കർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നപ്പോൾ ഇഷാൻദേവ് ആശുപത്രിയിൽ എത്തിയിരുന്നു.
ഇതിനിടെ ചിലർക്ക് നുണപരിശോധന നടത്താനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. ബാലഭാസ്ക്കറിന്റെ സുഹൃത്തുക്കൾ ആയിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക. ഇവർ നൽകിയ മൊഴികൾ കൃത്യമാണോ എന്ന് പരിശോധിക്കാനാണ് നുണപരിശോധന.
You may also like:ഭാരത സംസ്ക്കാരവും ചരിത്രവും പഠിക്കാൻ വിദഗ്ദ്ധ സമിതി;അംഗങ്ങളായി ഉത്തരേന്ത്യക്കാർ മാത്രം [NEWS]'ജലീലിന് വർഷങ്ങളായി സ്വപ്നസുരേഷുമായി ബന്ധമുണ്ട്'; ഖുറാന്‍റെ മറവിൽ സ്വർണം കടത്താൻ അറിഞ്ഞോ അറിയാതെയോ കൂട്ടുന്നുവെന്ന് കെ. സുരേന്ദ്രൻ [NEWS] പ്രിയപ്പെട്ട 'ചേട്ടന്' പിസി ജോർജിന്റെ ആശംസ [NEWS]
എന്നാൽ, സ്റ്റീഫൻ ദേവസിയുടെ മൊഴി പരിശോധിച്ചതിനു ശേഷം ആവശ്യമെങ്കിൽ സി ബി ഐ വീണ്ടും വിളിച്ചുവരുത്തും. ബാലഭാസ്ക്കറുമായി സ്റ്റീഫൻ ദേവസിക്കുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും സി ബി ഐ ചോദിച്ചറിഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Balabhaskar, Balabhaskar death, Balabhaskar death case, Balabhasker death, Stephen devassy, Violinist balabhaskar