പ്രളയകാലത്ത് പുറത്തുകടക്കാത്തവർ പ്രയാസത്തിലായി; ഇന്ന് വീടുകളില്‍ അകത്തു കഴിയണം

സുരക്ഷിത അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പരിശോധനകളും അത്തരത്തിലാവണം. പൊലീസ് നടപടിയില്‍ ചില പ്രയാസങ്ങള്‍ ഉണ്ടായേക്കാം. അത് സഹിക്കാന്‍ എല്ലാവരും തയ്യാറാകണം.

News18 Malayalam | news18-malayalam
Updated: March 25, 2020, 8:49 PM IST
പ്രളയകാലത്ത് പുറത്തുകടക്കാത്തവർ പ്രയാസത്തിലായി; ഇന്ന്  വീടുകളില്‍ അകത്തു കഴിയണം
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
ന്യായമായ കാര്യങ്ങള്‍ക്കു മാത്രമേ വീടിനു പുറത്തിറങ്ങാന്‍ പാടുള്ളൂ വെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ന്യായമായ കാര്യം ഒരു സുഹൃത്തിനെ സന്ദര്‍ശിക്കലല്ല. ഒരു വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിന് പോകലല്ല, സാധാരണ ഗതിയില്‍ ഒരു സുഖവിവരം അന്വേഷിച്ചുപോകലല്ല. ആ പതിവെല്ലാം തെറ്റുകയാണ്, അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

വീടുകളില്‍ കഴിയുക എന്നത് പ്രധാനം. സാധാരണയില്‍ കവിഞ്ഞ ഇടപെടല്‍ വേണ്ടിവരും. റോഡുകളും പൊതുസ്ഥലങ്ങളും ആളില്ലാത്ത ഇടമായി മാറണം. നാടാകെ നിശ്ചലമാകുക, എല്ലാവരും വീട്ടില്‍ കഴിയുക എന്നത് പ്രാവര്‍ത്തികമാകണമെങ്കില്‍ കടുത്ത നടപടികളിലൂടെ മാത്രമേ സാധിക്കു.

അതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പൊലീസാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന തിരിച്ചറിയല്‍ കാര്‍ഡോ പാസ്സോ ഇല്ലാത്ത ഏതൊരാളോടും എന്തിനാണ് പുറത്തിറങ്ങിയതെന്ന് അന്വേഷിക്കണം.

മരുന്ന്, ഭക്ഷണസാധനങ്ങള്‍ എന്നിവ വാങ്ങാന്‍ നിശ്ചിത സമയത്ത് പുറത്തുപോകാം. ഏതെങ്കിലും ഒരു രോഗിയ പരിചരിക്കാന്‍ പോകാം. ഇങ്ങനെ അനുവദിച്ച കാര്യങ്ങള്‍ക്കു മാത്രമേ പുറത്തുപോകാന്‍ പാടുള്ളു.

ജില്ലാ പൊലീസ് മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി കണ്ട് പ്രശ്നങ്ങളില്‍ ഇടപെടണം. ഇങ്ങനെ വരുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ കലക്ടറും ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥരും നല്ല ധാരണയോടെ കൈകാര്യം ചെയ്യണം.

പ്രളയകാലത്ത് നാം പറഞ്ഞത് വീടുകളില്‍നിന്ന് പുറത്തുകടക്കാനാണ്. അന്ന് ആ നിര്‍ദേശം ലംഘിച്ചവര്‍ പലരും പ്രയാസത്തില്‍പ്പെട്ടു. ഇന്ന് പറയുന്നത് വീടുകളില്‍ അകത്തു കഴിയാനാണ്. അത് പാലിക്കണം. പാലിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് പല തരത്തിലാണെന്ന് ഓര്‍ക്കണം.

ഭക്ഷണം, മരുന്ന്, രോഗബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എന്നിവരുടെയെല്ലാം പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടും. എല്ലാവരുടെയും പ്രശ്നങ്ങള്‍ ഒറ്റകേന്ദ്രത്തില്‍ നിന്ന് പരിഹരിക്കാന്‍ കഴിയില്ല. അതിവിപുലമായ വികേന്ദ്രീകൃത സംവിധാനമാണ് ഒരുക്കുന്നത്. അത് ഫലപ്രദമാക്കാന്‍ വാര്‍ഡുതല സമിതികള്‍ ഉണ്ടാകും.

സന്നദ്ധ പ്രവര്‍ത്തകരെ വാര്‍ഡ്തലത്തില്‍ വിന്യസിക്കും. കൂടുതല്‍ പേരെ കണ്ടെത്തും. അവരെ നിലവിലുള്ള ആവശ്യത്തിനനുസൃതമായ സന്നദ്ധപ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കേണ്ടത്. ഏതെങ്കിലും സംഘടനയുടെ മേന്മകാണിക്കാനോ നിറം കാണിക്കാനോ ഉള്ള സന്ദര്‍ഭമല്ല ഇത് എന്ന് ഓര്‍ക്കണം.

നിലവില്‍ ഉള്ളിടത്ത് എല്ലാവരും കഴിയണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അത് എല്ലാവരുടെയും ശ്രദ്ധയിലുണ്ടാവും. എന്നാല്‍, അതിര്‍ത്തിയിലെത്തി കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നം ഉണ്ട്. അവരെ നാട്ടിലേക്ക് കൊണ്ടുവന്ന് പരിശോധനകള്‍ക്കു ശേഷം നിരീക്ഷണത്തില്‍ താമസിപ്പിക്കാനാണ് ശ്രമിക്കുന്നത്.

സംസ്ഥാനത്താകെ പൊലീസ് കര്‍ശനമായ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ ഫലപ്രദമായിട്ടുമുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു തന്നെയാണ് പൊലീസ് ഇടപെടുന്നത്.

ചിലയിടങ്ങളില്‍ തര്‍ക്കങ്ങളും ഉണ്ടാകുന്നുണ്ട്. സുരക്ഷിത അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പരിശോധനകളും അത്തരത്തിലാവണം. പൊലീസ് നടപടിയില്‍ ചില പ്രയാസങ്ങള്‍ ഉണ്ടായേക്കാം. അത് സഹിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇടപെടണമെന്ന് പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ഒരാള്‍ക്ക് രോഗം വന്നത് ഫ്രാന്‍സില്‍ നിന്നുള്ള ഒരു കൊറോണ ബാധിതനൊപ്പം സഞ്ചരിച്ചതിന്‍റെ ഫലമായിട്ടാണ്. അതിനര്‍ത്ഥം കൂടുതല്‍ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളില്‍ നീങ്ങേണ്ടതുണ്ട് എന്നു തന്നെയാണ്. അപകടമേഖലയില്‍ തന്നെയാണ് നാം നില്‍ക്കുന്നത്. സാമൂഹ്യവ്യാപനം എന്ന അവസ്ഥയില്‍ എത്തിയിട്ടില്ല. അതിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതയും മുന്‍കരുതലുമാണ് നാം എടുക്കുന്നത്.

അതുകൊണ്ട് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു; എല്ലാവരും വീട്ടില്‍ കഴിയുക.

You may also like:കോറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ' [PHOTO]സ്വന്തം ഹോട്ടലിലെ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്നു; ഈ കോവിഡ് 19 കാലം ട്രംപിന് കനത്ത നഷ്ടം [NEWS]കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി [NEWS]

First published: March 25, 2020, 8:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading