മാധ്യമപ്രവർത്തകൻ ചമഞ്ഞ് മന്ത്രിയുടെ എ.പി.എസ്; സ്ടിങ് ഓപ്പറേഷനിൽ സി.ഐ.ടി.യു നേതാവിന്റെ പണി പോയി

സപ്ലൈകോയിൽ സിഐടിയു-എഐടിയുസി തർക്കം പുതിയ തലത്തിലേക്ക്. യൂണിയനുകളുടെ തർക്കത്തിൽ ഭക്ഷ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് പുതിയ വിവാദത്തിനു കാരണം

News18 Malayalam | news18-malayalam
Updated: April 27, 2020, 4:00 PM IST
മാധ്യമപ്രവർത്തകൻ ചമഞ്ഞ് മന്ത്രിയുടെ എ.പി.എസ്;  സ്ടിങ് ഓപ്പറേഷനിൽ സി.ഐ.ടി.യു നേതാവിന്റെ പണി പോയി
News18 Malayalam
  • Share this:
തിരുവനന്തപുരം: സപ്ലൈകോയിൽ സിഐടിയു-എഐടിയുസി തർക്കം പുതിയ തലത്തിലേക്ക്. യൂണിയനുകളുടെ തർക്കത്തിൽ ഭക്ഷ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് പുതിയ വിവാദത്തിനു കാരണം. ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഷാജിയാണ് മാധ്യമപ്രവർത്തകനെന്ന വ്യാജേന സി.ഐ.ടി.യു നേതാവിനെ വിളിച്ചത്.
You may also like:കോവിഡ് രോഗികളുടെ വിവരങ്ങൾ ഗൂഗിളിൽ [NEWS]'ആ കോഫിക്ക് വലിയ വില കൊടുക്കേണ്ടി വന്നു'; വിവാദത്തെ കുറിച്ച് ഹാർദിക് പാണ്ഡ്യ [NEWS]ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം [NEWS]

സി.ഐ.ടി.യു നേതാവായ നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറി എ.അനിലാണ് ഫോൺകെണിയിൽപ്പെട്ടത്. മാധ്യമപ്രവർത്തകനെന്നു പരിചയപ്പെടുത്തിയ ഷാജി കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചോദിച്ചു. കിറ്റ് തയാറാക്കുന്നവർക്ക് പ്രത്യേക അലവൻസ് നൽകുന്നുണ്ടോയെന്നായിരുന്നു ആദ്യ ചോദ്യം.  25 ലക്ഷം രൂപ ഓരോ ഡിപ്പോ മാനെജർമാർക്കും നൽ‌കിയിട്ടുണ്ടെന്നും ഇതിൽ നിന്ന് ചെലവാക്കാമെന്നും അറിയിച്ചു.

എവിടെയെങ്കിലും അതു നൽകുന്നില്ലെങ്കിൽ അവിടുത്തെ ഉദ്യോഗസ്ഥരുടെ കുഴപ്പമായിരിക്കുമെന്നും പറഞ്ഞു. അതിനു ശേഷമാണ് തിരുവനന്തപുരം റീജിയണൽ മാനേജറുടെ ദീർഘകാല അവധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചത്. അതിൽ മന്ത്രിയുെടെ ഓഫീസിന്റെ ഇടപെടലുണ്ടോ എന്നായിരുന്നു അഡിഷണൽ പിഎസിന്റെ അടുത്ത സംശയം. അത് അറിയില്ലെന്നും മന്ത്രിയുടെ ഓഫീസിൽ പോകാറില്ലെന്നും അനിൽ മറുപടി നൽകി. ഈ സംഭാഷണങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് അടുത്ത ദിവസം ഉത്തരവുമിറക്കി.

കാലങ്ങളായി സപ്ലൈകോയിൽ സിഐടിയു-എഐടിയുസി തർക്കം രൂക്ഷമാണ്. അതിനിടെ സിഐടിയു അനുകൂലിയായ റീജിയണൽ മാനേജർ ദീർഘ അവധിയിൽ പോയി. ഇതിനു പിന്നിൽ എ.ഐ.ടി.യു.സി നേതാക്കളുടെ ഇടപെടലാണെന്ന് വാർത്ത വന്നിരുന്നു. ഈ വാർത്തയ്ക്കു പിന്നിൽ അനിലാണെന്ന നിഗമനത്തിലാണ് പ്രതികാര നടപടിയെന്നാണ് സി.ഐ.ടി.യു ആരോപിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി മന്ത്രി പി. തിലോത്തമൻ പറഞ്ഞു.
First published: April 27, 2020, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading