നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Stipend to Juniors| 'ജൂനിയർ അഭിഭാഷകർക്ക് ജീവിക്കാൻ ചായക്കട നടത്തേണ്ടി വരുന്നു'; ബാർ കൗൺസിലിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

    Stipend to Juniors| 'ജൂനിയർ അഭിഭാഷകർക്ക് ജീവിക്കാൻ ചായക്കട നടത്തേണ്ടി വരുന്നു'; ബാർ കൗൺസിലിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

    ജൂനിയർ അഭിഭാഷകർക്ക് 5,000 രൂപ വീതം സ്റ്റൈപെൻഡ് നൽകുന്നതിനുള്ള കോടതിയുടെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ അവഗണിച്ചതിനാണ് ബാർ കൗൺസിലിനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്.

    കേരള ഹൈക്കോടതി

    കേരള ഹൈക്കോടതി

    • Share this:
      ജൂനിയർ അഭിഭാഷകരുടെ സ്റ്റൈപെൻഡ് സംബന്ധിച്ച് 2018 ലെ സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിൽ അനാവശ്യ കാലതാമസം വരുത്തിയതിന് കേരള ഹൈക്കോടതി, സംസ്ഥാന ബാർ കൗൺസിലിനെ തിങ്കളാഴ്ച രൂക്ഷമായി വിമർശിച്ചു. ജൂനിയർ അഭിഭാഷകർക്ക് 5,000 രൂപ വീതം സ്റ്റൈപെൻഡ് നൽകുന്നതിനുള്ള കോടതിയുടെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ അവഗണിച്ചതിനാണ് ബാർ കൗൺസിലിനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്.

      "1000 രൂപ പോലും സമ്പാദിക്കാത്ത വക്കീലന്മാരുണ്ട്, ഉപജീവനത്തിനായി ഇവ‍ർക്ക് ചായക്കടകൾ നടത്തേണ്ടി വരുന്നു. ജീവിക്കാനായി ചായ വിൽക്കുന്ന പല അഭിഭാഷകരെയും എനിക്ക് വ്യക്തിപരമായി അറിയാം. അവർക്ക് ഒരു ചെറിയ തുക നൽകാൻ സർക്കാർ ഉത്തരവിട്ടു. ഇക്കാര്യത്തിൽ ബാർ കൗൺസിൽ ഇതുവരെ നിയമം ഭേദഗതി ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല" വാദത്തിനിടെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

      കോവിഡ് മഹാമാരിയുടെ പ്രതികൂല ഫലങ്ങൾ കണക്കിലെടുത്ത് ജൂനിയർ അഭിഭാഷകരുടെ ഈ ദുരവസ്ഥയിൽ സർക്കാർ ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നതിനിടെയാണ് സിംഗിൾ ബെഞ്ച് ബാർ കൗൺസിലിന്റെ നിഷ്‌ക്രിയത്വത്തെ രൂക്ഷമായി വിമർശിച്ചത്.

      യുവ അഭിഭാഷകരോടുള്ള കടമകൾ നിർവഹിക്കുന്നതിൽ ബാർ കൗൺസിൽ പരാജയപ്പെട്ടതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

      Also read- Neet Exam | നീറ്റ് പരീക്ഷ ക്രമക്കേട്‌ :വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ അന്വേഷണ ഉത്തരവിട്ട് ഹൈക്കോടതി

      "മൂന്ന് വർഷത്തിലേറെയായി ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ട്. ഇതിനിടയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ബാർ കൗൺസിൽ പുതിയ ഗസ്റ്റ് ഹൗസ് നിർമ്മിച്ചു. എന്നാൽ എന്തുകൊണ്ട് അവർക്ക് ജൂനിയർ അഭിഭാഷകർക്ക് പണം നൽകാൻ കഴിഞ്ഞില്ല?" ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ആരാഞ്ഞു.

      മതിയായ സ്രോതസ്സുകളുടെ അഭാവമാണ് കാലതാമസത്തിന് കാരണമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു. പ്രതിവർഷം പദ്ധതി നടപ്പിലാക്കാൻ 36 കോടി രൂപ വേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും രണ്ട് മാസത്തിനുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

      Also read- 'റോ‍ഡിൽ വേഗ നിയന്ത്രണ ബോർഡുകളില്ല'; സ്പീഡ് കാമറ ദൃശ്യങ്ങൾ ഉപയോഗിച്ച് പിഴ ഇടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

      നിയമങ്ങൾ ഭേദഗതി ചെയ്ത് സർക്കാരിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന ബാർ കൗൺസിലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു.

      ബാർ കൗൺസിൽ ഓഫ് കേരളയുമായി കൂടിയാലോചിച്ച് സംസ്ഥാനം സമഗ്രമായ പാക്കേജ് തയ്യാറാക്കി വരികയാണെന്ന് രണ്ട് അഭിഭാഷകരും വാദിച്ചു. എന്നാൽ ബാർ കൗൺസിലിന്റെ ഇതുവരെയുള്ള നടപടികൾ തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി.

      Also read- ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്താൻ സർക്കാറിനും പോലീസിനും എന്താണ് അധികാരമെന്ന് ഹൈക്കോടതി

      രണ്ടു മാസത്തിനകം ഇക്കാര്യത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോടും ബാർ കൗൺസിലിനോടും കോടതി നിർദേശിച്ചു. "നമ്മുടെ ജൂനിയർ അഭിഭാഷകരുടെ ദുരവസ്ഥ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മൾ എന്തിനാണ് ഇവിടെ ജഡ്ജിമാരായി ഇരിക്കുന്നത്. അവരാണ് ജുഡീഷ്യറിയുടെ ഭാവി. ഈ കോടതിയിലെ 42 ജഡ്ജിമാരും ഈ വിഷയത്തിൽ ആശങ്കാകുലരാണ്. എല്ലാവരും ജൂനിയർ അഭിഭാഷകരുടെ പക്ഷത്താണെന്നും" ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
      Published by:Naveen
      First published:
      )}