Malappuram | മോഷണം പോയ സ്വർണവും പണവും 20 ദിവസം കഴിഞ്ഞ് വീട്ടിൽ 'തിരിച്ചെത്തി'
Malappuram | മോഷണം പോയ സ്വർണവും പണവും 20 ദിവസം കഴിഞ്ഞ് വീട്ടിൽ 'തിരിച്ചെത്തി'
റാബിയ കുളികഴിഞ്ഞെത്തിയപ്പോൾ വീടിന്റെ വാതിലും അലമാരയും തുറന്നുകിടക്കുന്നത് കണ്ടു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
മലപ്പുറം: മോഷണം പോയ പണവും സ്വർണവും 20 ദിവസം കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം (Malappuram) തേഞ്ഞിപ്പലം ഒലിപ്രംകടവിന് സമീപം ഹാജിയാർ വളവിൽ തെഞ്ചീരി അബൂബക്കർ മുസല്യാരുടെ വീട്ടിലാണ് സംഭവം. 20 ദിവസം മുമ്പ് നാല് പവന് മാലയും അര പവന് മോതിരവും 67,500 രൂപയുമാണ് ഇവിടെ നിന്ന് മോഷണം പോയത്. ഈ സംഭവത്തിൽ പൊലീസ് (Kerala Police) അന്വേഷണം നടക്കുന്നതിനിടെയാണ് പണവും സ്വർണവും കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. മോഷ്ടാവ് ജനലിലൂടെ അകത്തേക്കിട്ടതാണെന്നാണു പൊലീസ് സംശയിക്കുന്നത്.
കഴിഞ്ഞ മാസം 21നാണ് അബൂബക്കര്‍ മുസല്യാരുടെ വീട്ടില്‍ നിന്നും നാല് പവന് മാലയും അര പവന് മോതിരവും 67500 രൂപയും മോഷണം പോയത്. പട്ടാപ്പകലാണ് മോഷണം നടന്നത്. റാബിയ കുളികഴിഞ്ഞെത്തിയപ്പോൾ വീടിന്റെ വാതിലും അലമാരയും തുറന്നുകിടക്കുന്നത് കണ്ടു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് വീട്ടുകാർ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി.
പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി കിടപ്പുമുറിയില്‍ സ്വര്‍ണവും പണവും ലഭിച്ചത്. ചൂട് കൂടുതലായതിനാൽ മുറിയുടെ ജനല്‍ വെച്ചിരുന്നു. രാത്രി എട്ട് മണിയോടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനലിന് താഴെയായി പണവും സ്വര്‍ണവും കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുറന്നിട്ട ജനല്‍ പാളി വഴി മോഷ്ടാവ് തന്നെ മുറിയില്‍ കൊണ്ടിട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ്. മലപ്പുറത്ത് നിന്ന് സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു. കളവ് പോയ പണം പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടുകാര്‍ എണ്ണിത്തിട്ടപ്പെടുത്തി.
Summary- The stolen cash and gold were found returned home 20 days later. The incident took place at the house of Thenchiri Aboobacker Musalyar at Hajiyar Valavu near Thenjipalam Olipramkadavu in Malappuram. Twenty days ago, four sovereign necklaces, a half sovereign ring and Rs 67,500 were stolen from here. The money (gold) and gold were found in the bedroom of the house yesterday while the Kerala Police was investigating the incident. Police suspect the burglar may have entered through the window.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.