HOME /NEWS /Kerala / വന്ദേഭാരത് എക്സ്പ്രസിന് നേരെ കണ്ണൂരിൽ വെച്ച് കല്ലേറ്

വന്ദേഭാരത് എക്സ്പ്രസിന് നേരെ കണ്ണൂരിൽ വെച്ച് കല്ലേറ്

കല്ലേറിൽ ബോഗിക്ക് ചെറിയ പോറലുണ്ടായി

കല്ലേറിൽ ബോഗിക്ക് ചെറിയ പോറലുണ്ടായി

കല്ലേറിൽ ബോഗിക്ക് ചെറിയ പോറലുണ്ടായി

  • Share this:

    കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. കാസര്‍കോട്ടുനിന്ന്തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെയാണ് കല്ലേറുണ്ടായത്. സ്ഥലത്ത് ആർപിഎഫും പൊലീസ് പരിശോധന നടത്തി. കല്ലേറിൽ ബോഗിക്ക് ചെറിയ പോറലുണ്ടായി

    ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് വന്ദേഭാരതിന് നേരെ കല്ലേറുണ്ടാകുന്നത്. നേരത്തെ മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയില്‍ വെച്ചായിരുന്നു കല്ലേറുണ്ടായത്. അന്ന് ട്രെയിനിൻ‌റെ ജനൽച്ചില്ലുകൾക്ക് വിള്ളൽ‌ സംഭവിച്ചിരുന്നു.

    Also Read-വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ആര്‍പിഎഫും പോലീസും അന്വേഷണം ഊര്‍ജിതമാക്കി

    വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചശേഷമായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും കല്ലേറുണ്ടായിരിക്കുന്നത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Kannur, Vande Bharat, Vande Bharat Express