• HOME
  • »
  • NEWS
  • »
  • kerala
  • »
  • തമ്മിലടി അവസാനിപ്പിക്കണം; കേരള കോൺഗ്രസിന് കോൺഗ്രസിന്റെ അന്ത്യശാസനം

തമ്മിലടി അവസാനിപ്പിക്കണം; കേരള കോൺഗ്രസിന് കോൺഗ്രസിന്റെ അന്ത്യശാസനം

ഒരു സീറ്റിൽ കൂടുതൽ നൽകാനാകില്ലെന്ന നിലപാട് മുല്ലപ്പള്ളി കേരള കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • News18
  • Last Updated :
  • Share this:
    # ജി ശ്രീജിത്ത്

    കോട്ടയം: കേരള കോൺഗ്രസിലെ തമ്മിലടി അവസാനിപ്പിക്കാൻ കോൺഗ്രസിന്റെ അന്ത്യശാസനം. കെഎം മാണിയുമായും പിജെ ജോസഫുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി ഇക്കാര്യം ആവശ്യപ്പെട്ടതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അധികം സീറ്റുകൾ നൽകാനാകില്ലെന്നും മുല്ലപ്പള്ളി അറിയിച്ചതായാണ് സൂചന.

    മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ കടുത്തുരുത്തിയിലെ വേദിയിൽ വച്ചാണ് മോൻസ് ജോസഫിനെ സാക്ഷിയാക്കി കേരള കോൺഗ്രസിലെ തമ്മിലടിയിൽ മുല്ലപ്പള്ളി പരസ്യ നിലപാടുമായി രംഗത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേരള കോൺഗ്രസിലെ തമ്മിലടി കോൺഗ്രസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. മുന്നണിക്ക് ആകെ ദോഷം ചെയ്യുമെന്ന സ്ഥിതി ആയതോടെ കോൺഗ്രസ് നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. മാണിയുമായും പിജെ ജോസഫുമായും മോൻസ് ജോസഫുമായും പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയതായി മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

    നേരത്തെ മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി കേരള കോൺഗ്രസ് നേതാക്കളുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. പാർട്ടിക്ക് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ പിജെ ജോസഫ് ഉറച്ചുനിന്നതാണ് പ്രതിസന്ധിക്കുകാരണം. ഒരു സീറ്റിൽ കൂടുതൽ നൽകാനാകില്ലെന്ന നിലപാട് മുല്ലപ്പള്ളി കേരള കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം.

    First published: