കോട്ടയം: വീര്യം വർധിപ്പിക്കാൻ കള്ളിൽ കഞ്ചാവ് കലര്‍ത്തി വിൽപന നടത്തുന്നതായി കണ്ടെത്തിയ 42 കള്ള് ഷാപ്പുകളുടെ ലൈസന്‍സ് എക്സൈസ് റദ്ദാക്കി. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കീഴിലുള്ള കള്ളുഷാപ്പുകളുടെ ലൈസൻസാണ് റദ്ദ് ചെയ്തത്.
ലൈസൻസ് റദ്ദ് ചെയ്ത കള്ളുഷാപ്പുകളുടെ എണ്ണം- ചങ്ങാശ്ശേരി 11, പാലാ 9, വൈക്കം 10, കാഞ്ഞിരപ്പളളി 4, കടുത്തുരുത്തി 8
ദീര്‍ഘകാലമായി മേഖലയിലെ ഷാപ്പുകളില്‍ ലഹരി കൂട്ടാന്‍ കഞ്ചാവ് പൊടിച്ചു കള്ളില്‍ കിഴികെട്ടി സത്ത് കലര്‍ത്തിയായിരുന്നു കള്ളു കച്ചവടം. ഇതോടെ ഇത്തരം ഷാപ്പുകളിലെ കളളുകച്ചവടത്തിന്റെ വിൽപനയും വർദ്ധിച്ചു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ സംശയാസ്പദമായ ഷാപ്പുകൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് ഷാപ്പിൽ നിന്നും സാംപിളുകൾ ശേഖരിച്ച് തിരുവനന്തപുരത്ത് സര്‍ക്കാര്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ അശം കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണര്‍ ഷാപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.