• HOME
  • »
  • NEWS
  • »
  • kerala
  • »
  • റവന്യൂ വകുപ്പിന്റെ അനുമതിയില്ല; എസ് രാജേന്ദ്രൻ എം.എല്‍.എയുടെ വീട് നിർമാണം തടഞ്ഞ് സബ്​കലക്​ടർ

റവന്യൂ വകുപ്പിന്റെ അനുമതിയില്ല; എസ് രാജേന്ദ്രൻ എം.എല്‍.എയുടെ വീട് നിർമാണം തടഞ്ഞ് സബ്​കലക്​ടർ

അ​ന​ധി​കൃ​ത നി​ര്‍മാ​ണ​വും ഭൂ​മി​യു​ടെ പ​ട്ട​യ​വും സം​ബ​ന്ധി​ച്ച്​ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ല്ലേ​ജ് ഓ​ഫി​സ​റെ ചു​മ​ത​ല​പ്പെ​ടുത്തി.

എസ് രാജേന്ദ്രൻ

എസ് രാജേന്ദ്രൻ

  • Share this:

    മൂ​ന്നാ​ര്‍: ലോക്ക് ഡൗൺ മറവിൽ റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെ ദേ​വി​കു​ളം നടത്തിയ വീട് നിർമ്മാണം തടഞ്ഞ് ദേവികുളം സബ് കളക്ടർ. എ​സ്. രാ​ജേ​ന്ദ്രൻ എം.എൽ.എയുടെ  വീ​ടി​ന്റെ ഒ​ന്നാം നി​ലയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് റവന്യൂ വകുപ്പ് ത‌ടഞ്ഞത്.  ദേ​വി​കു​ളം സബ്​​ക​ല​ക്​​ട​ർ പ്രേം​കൃ​ഷ്​​ണ​നാണ് നിർമ്മാണം തടഞ്ഞുകൊണ്ടുള്ള നോട്ടീസ് നൽകിയത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ്​ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി നോ​ട്ടീ​സ് ന​ല്‍കി​യ​ത്.


    TRENDING:തൂക്കം 51.5 കിലോഗ്രാം; ഗിന്നസ് ബുക്കിൽ കയറാൻ കേരളത്തിൽ നിന്നൊരു ചക്ക [NEWS]ശൈലജ ടീച്ചറിനേക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് ശശി തരൂർ; നടപടി മാതൃകാപരമെന്ന് സോഷ്യൽമീഡിയ [NEWS]'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ [NEWS]
    അ​ന​ധി​കൃ​ത നി​ര്‍മാ​ണ​വും ഭൂ​മി​യു​ടെ പ​ട്ട​യ​വും സം​ബ​ന്ധി​ച്ച്​ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സബ്കളക്ടർ  വി​ല്ലേ​ജ് ഓ​ഫി​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തുകയും ചെയ്തു. മൂ​ന്നാ​റി​ലെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് റ​വ​ന്യൂ വ​കുപ്പിന്റെ അനുമതി വേണം. എന്നാൽ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ്​ എം.​എ​ല്‍.​എ വീ​ട് നി​ര്‍മാ​ണം തു​ട​ങ്ങി​യ​ത്. വീ​ടി​ന്റെ കോ​ണ്‍ക്രീ​റ്റ് തൂ​ണു​ക​ള്‍ക്ക്​ മു​ക​ളി​ല്‍ ഇ​രു​മ്പു പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് അ​തി​ന്​ മു​ക​ളി​ല്‍ ഷീ​റ്റു സ്ഥാ​പി​ച്ചാ​യി​രു​ന്നു നി​ര്‍മാ​ണം.

    എം.എൽ.എയുടെ വീട് നി​ര്‍മാ​ണം അ​ന​ധി​കൃ​ത​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം പ്രാ​ദേ​ശി​ക കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം രം​ഗ​ത്ത്​ വ​ന്നി​രു​ന്നു.


    Published by:Aneesh Anirudhan
    First published: