കോട്ടയം: പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പരിസ്ഥിതി ദുര്‍ബല മേഖലയിലെ ഖനനങ്ങള്‍ അടിയന്തിരമായി നിര്‍ത്തലാക്കണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
അതേസമയം പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ മലയോര മേഖലയില്‍ അടിച്ചേല്‍പ്പിക്കാൻ ചിലര്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനു ശേഷം ജൈവവൈവിധ്യ ബോര്‍ഡ് തയാറാക്കിയ പദ്ധതി അനുസരിച്ച് കേരളത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ മൂന്നു മേഖലകളായി തരംതിരിച്ചിട്ടുണ്ട്. അതില്‍ റെഡ് സോണില്‍ ഖനനത്തിന് അനുമതി നല്‍കരുതെന്ന് കൃത്യമായി പറഞ്ഞിയുന്നുണ്ട്. എന്നാല്‍ ഈ റെഡ് സോണില്‍ നൂറുകണക്കിന് പാറമടകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതു നിര്‍ത്തലാക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.