• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹനാൻ മീൻവിൽക്കുന്നത് അമ്മയുടെ ചികിത്സയ്ക്കും പണം കണ്ടെത്താന്‍


Updated: July 28, 2018, 10:41 AM IST
ഹനാൻ മീൻവിൽക്കുന്നത് അമ്മയുടെ ചികിത്സയ്ക്കും പണം കണ്ടെത്താന്‍

Updated: July 28, 2018, 10:41 AM IST
തൃശൂർ: പഠനത്തിനും ഭക്ഷണത്തിനും വേണ്ടി മാത്രമല്ല കോളജ് വിദ്യാർത്ഥിനിയായ ഹനാൻ മീൻവിൽപനക്കിറങ്ങിയത്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ ചികിത്സിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിന് കൂടിയാണ്.

കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവതത്തിന് മുന്നിൽ പകച്ചു നിൽക്കാതെ ആരുടേയും മുന്നിൽ കൈനീട്ടാതെ സധൈര്യം മുന്നേറുന്ന ഹനാന്റെ അമ്മ സുഹറാബി, ദാരിദ്ര്യത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോഴാണ് ഈ നിലയിലായത്. ഈ അമ്മയുടെ ചികിത്സയ്ക്ക് കൂടിയാണ് ഹനാന്‍ കഠിനാധ്വാനം ചെയ്യുന്നത്.

തൃശൂര്‍ ചേര്‍പ്പ് സ്വദേശിനിയായ സുഹറാബി പതിവായി സാഹിത്യ അക്കാദമിയിലെത്തും. വൈകിട്ട് മടങ്ങും. ചിലപ്പോള്‍ ഹനാനടുത്തേക്കോ അല്ലെങ്കില്‍ ബന്ധു വീടുകളിലോ പോകും. അക്കാദമിയിലെത്തുന്ന ആരെങ്കിലും ഭക്ഷണം നല്‍കുകയാണ് പതിവെന്ന് ഹനാന്റെ സുഹൃത്ത് ഷമീര്‍ പറയുന്നു.

പിതാവിന്റെ അമിതമദ്യപാനം കുടുംബത്തെ ബാധിച്ചപ്പോള്‍ ഹനാനും സഹോദരനും താങ്ങായത് സുഹറാബിയുടെ വരുമാനമായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇവര്‍ക്ക് ജോലി. പ്രാരാബ്ധം താങ്ങാതായപ്പോള്‍ സുഹറാബിയുടെ മനസ്സ് പിണങ്ങി. അതോടെ ഹനാനും അനിയനും പൂര്‍ണമായും അനാഥരാവുകയായിരുന്നു.

 
First published: July 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍