ശബരിമല: ഒരുപാട് പ്രത്യേകതകളുള്ള ഒരു പോസ്റ്റ് ഓഫീസുണ്ട് സന്നിധാനത്ത്. പോസ്റ്റൽ സീൽ മുതൽ പ്രവർത്തന സമയവും എത്തുന്ന കത്തുകളിലും എല്ലാം വ്യത്യസ്ഥതയുള്ള സന്നിധാനം പോസ്റ്റ് ഓഫീസിന് ഒരു കഥയുണ്ട്.
രാജ്യത്ത് തന്നെ വർഷത്തിൽ മൂന്നുമാസം മാത്രം പ്രവർത്തിക്കുന്ന ഏക പോസ്റ്റ് ഓഫീസാണ് ഇത്. അയ്യപ്പന്‍റെയും പതിനെട്ടാം പടിയുടെയും ചിത്രം ആലേഖനം ചെയ്ത സീൽ, പലപ്പോഴും ഓഫീസിന്‍റെ പ്രവർത്തനം രാത്രി വൈകിയും നീളും, ഇങ്ങനെ നീളുന്നു സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്‍റെ പ്രത്യേകതകൾ.
മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് പമ്പയും നിലയ്ക്കലും സന്ദര്ശിക്കുംസന്നിധാനത്തെ അയ്യപ്പസ്വാമിക്ക് വിവാഹക്ഷണക്കത്ത്, ഗൃഹപ്രവേശനക്ഷണം, നന്ദി അറിയിപ്പ്, മണി ഓർഡറുകൾ എന്നിങ്ങനെ നിരവധി കത്തുകളാണ് സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് ദിനംപ്രതി എത്താറുള്ളത്.
സന്നിധാനത്ത് അപ്പം, അരവണ വിൽപ്പനയിൽ വൻ കുറവ്1984 മുതലാണ് ശബരിമലയിൽ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയത്. പോസ്റ്റൽ സേവനങ്ങൾക്കു പുറമേ മൊബൈൽ റീചാർജ്, ഇൻസ്റ്റന്റ് മണി ഓർഡർ, അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.