• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പുറ്റിങ്ങൽ അപകടസമയത്ത് മുഖ്യമന്ത്രി കളക്ടർക്ക് നൽകിയ നിർദ്ദേശം ജീവിതത്തിൽ പകർത്തി ആദർശ്

ആദർശ് മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ച ആശയം ഏറ്റവുമാദ്യം പ്രാവർത്തികമാക്കിയത് ആദർശിന്‍റെ തന്നെ വിദ്യാലയമായിരുന്നു

news18
Updated: August 14, 2019, 4:31 PM IST
പുറ്റിങ്ങൽ അപകടസമയത്ത് മുഖ്യമന്ത്രി കളക്ടർക്ക് നൽകിയ നിർദ്ദേശം ജീവിതത്തിൽ പകർത്തി ആദർശ്
ആദർശ് മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ച ആശയം ഏറ്റവുമാദ്യം പ്രാവർത്തികമാക്കിയത് ആദർശിന്‍റെ തന്നെ വിദ്യാലയമായിരുന്നു
news18
Updated: August 14, 2019, 4:31 PM IST
തിരുവനന്തപുരം: 2016 ഏപ്രിൽ പത്താം തിയതി പുലർച്ചെ മൂന്നരയ്ക്കാണ് നാടിനെ കണ്ണീരിലാഴ്ത്തിയ പറവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്നത്. 111 ആളുകൾ കൊല്ലപ്പെട്ട ദുരന്തത്തിൽ 350 ഓളം പേർക്ക് പരിക്കേൽക്കുകയും പകച്ചു നിൽക്കുകയും. നാട് മുഴുവനായി പകച്ചുനിന്ന സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആ നിർദ്ദേശം അന്നു ചെന്നു തറച്ചത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് ആർ.എയുടെ ഹൃദയത്തിൽ ആയിരുന്നു. തനിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് ആദർശ് അച്ഛനോടും അമ്മയോടും അധ്യാപകരോടും പറഞ്ഞിരുന്നു, അന്ന് അവർ നിർദ്ദേശിച്ചത് ആദർശ് ഇന്നും നടപ്പാക്കുന്നു.

എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചെറിയ തുക

വിദ്യാർത്ഥിയായ ആദർശിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമിച്ച് ഒരു വലിയ തുക നൽകുക എന്നത് അസാധ്യമായിരുന്നു. തുടർന്നാണ് മാതാപിതാക്കളും അധ്യാപകരും നൽകിയ നിർദ്ദേശം പാലിക്കാൻ ആദർശ് തയ്യാറായത്. എല്ലാ മാസവും 10 രൂപ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുക. അഞ്ചാം ക്ലാസിൽ വെച്ച് ആദർശ് തുടങ്ങിയ ശീലം ഒമ്പതാം ക്ലാസിലും തുടരുന്നു. എല്ലാ മാസവും 10 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൃത്യമായി അയയ്ക്കുന്നു.

മുഖ്യമന്ത്രി നേരിട്ടു വിളിച്ചു

എല്ലാ മാസവും ദുരിതാശ്വാസ നിധിയിലേക്ക് കൃത്യമായി പണം അയയ്ക്കുന്ന ആദർശിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തിയാണ് അഭിനന്ദിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളിൽ നിന്ന് പണം ശേഖരിക്കണമെന്ന നിർദ്ദേശം അന്ന് ആദർശ് മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചിരുന്നു. തുടർന്ന്, ഈ ആശയം ഒരു പ്രൊജക്ട് ആയി സമർപ്പക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ആദർശ്


പ്രൊജക്ട് തയ്യാറാക്കി, എല്ലാ സ്കൂളിലും കളക്ഷൻ ബോക്സ്

എല്ലാ സ്കൂളിലും പ്രധാന അധ്യപകന്‍റെ/ അധ്യാപികയുടെ നേതൃത്വത്തിൽ ഒരു കളക്ഷൻ ബോക്സ് സ്ഥാപിക്കണമെന്നാണ് ആദർശിന്‍റെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടത്. കുട്ടികൾ കഴിയുമ്പോഴെല്ലാം ചെറുതും വലുതുമായ തുക ആ കളക്ഷൻ ബോക്സിൽ നിക്ഷേപിക്കട്ടെ. വർഷാവസാനം ആ തുക ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുക. ഇതായിരുന്നു മുഖ്യമന്ത്രിക്ക് മുന്നിൽ ആദർശ് വെച്ച ആശയം.

ആദർശിന്‍റെ ആശയം പ്രാവർത്തികമാക്കി സ്കൂൾ

ആദർശ് മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ച ആശയം ഏറ്റവുമാദ്യം പ്രാവർത്തികമാക്കിയത് ആദർശിന്‍റെ തന്നെ വിദ്യാലയമായിരുന്നു. വ്ളാത്തങ്കര വൃന്ദാവൻ ഹൈസ്കൂളിൽ പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ കളക്ഷൻ ബോക്സ് സ്ഥാപിച്ച് ആയിരുന്നു അത്. തന്‍റെ ആശയം സ്കൂളും ഏറ്റെടുത്തതിന്‍റെ സന്തോഷത്തിലാണ് ആദർശ്.

പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കുപ്രചരണങ്ങൾ സജീവമായിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തു വന്നിരുന്നു. ആദർശിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച ദുരിതാശ്വാസ നിധിയിലേക്ക് ആദർശ് തുക അയയ്ക്കുന്നതും വ്യക്തമാക്കിയിരുന്നു.

First published: August 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...