നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാജ്യത്ത് നടക്കുന്നത് വിചിത്രമായ കാര്യങ്ങൾ' എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെക്കുറിച്ച് അടൂർ

  'രാജ്യത്ത് നടക്കുന്നത് വിചിത്രമായ കാര്യങ്ങൾ' എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെക്കുറിച്ച് അടൂർ

  അടൂരിനെ കൂടാതെ നടി രേവതി, ബോളിവുഡ് നടി കൊങ്കണ സെൻ, സംവിധായകൻ മണിരത്നം, അപർണ സെൻ, ശ്യാം ബെനഗൽ, രാംചന്ദ്ര ഗുഹ തുടങ്ങി 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്

  അടൂർ ഗോപാലകൃഷ്ണൻ

  അടൂർ ഗോപാലകൃഷ്ണൻ

  • Share this:
   തിരുവനന്തപുരം: ആൾക്കൂട്ട ആക്രമണങ്ങളെയും കൊലപാതകങ്ങളെയും അപലപിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതിരെ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്ത് നടക്കുന്നത് വിചിത്രമായ കാര്യങ്ങളാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഗാന്ധിജിയെ നാഥുറാം ഗോഡ്‌സെ വെടിവച്ചുകൊന്നതിന്റെ സ്മരണയ്ക്കായി ഗാന്ധിജിയുടെ മാതൃകരൂപത്തിൽ ഒരു സ്ത്രീ വെടിവച്ചതുൾപ്പെടെയുള്ള സംഭവം രാജ്യത്ത് ഉണ്ടായി'- അദ്ദേഹം പറഞ്ഞു.

   "രാജ്യത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഒരു കത്തെഴുതിയതിനെതിരായ പരാതി ഏതെങ്കിലും കോടതി അംഗീകരിക്കുമോ? അതിൽ കേസെടുക്കാൻ കോടതി അനുമതി കൊടുത്തുവെന്ന വാർത്ത ശരിയാണെങ്കിൽ ഈ നിയമസംവിധാനത്തെ ചിലരെങ്കിലും സംശയത്തോടെ നോക്കിക്കാണും'- അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

   അടൂരിനെ കൂടാതെ നടി രേവതി, ബോളിവുഡ് നടി കൊങ്കണ സെൻ, സംവിധായകൻ മണിരത്നം, അപർണ സെൻ, ശ്യാം ബെനഗൽ, രാംചന്ദ്ര ഗുഹ തുടങ്ങി 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആൾക്കൂട്ട ആക്രമണങ്ങളെ നിയന്ത്രിക്കണമെന്നും വിഘടനവാദപരമായ പ്രവർത്തനങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സാംസ്ക്കാരികപ്രവർത്തകർ കത്തയച്ചത്.

   അടൂർ ഗോപാലകൃഷ്ണനും രേവതിയും ഉൾപ്പടെ പ്രധാനമന്ത്രിക്ക് കത്തയച്ച അമ്പതോളം സാംസ്ക്കാരികപ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ

   പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചാൽ അറസ്റ്റിലാകുന്ന അവസ്ഥയിലാണ് കാര്യങ്ങളെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. വയനാട്ടിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ, മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "രാജ്യം ഒരു സ്വേച്ഛാധിപത്യ രീതിയിലേക്ക് നീങ്ങുകയാണ്. സർക്കാരിനോ പ്രധാനമന്ത്രിക്കോ എതിരായി സംസാരിക്കുന്ന ആളുകളെ ജയിലിലടയ്ക്കുകയാണ്. മാധ്യമങ്ങൾ നിശബ്ദരാക്കപ്പെടുന്നു. ഇപ്പോൾ രാജ്യത്ത് ഒരു പ്രത്യയശാസ്ത്രപോരാട്ടം നടക്കുന്നു. ഒരു വ്യക്തിയും ഒരു പ്രത്യയശാസ്ത്രവുമാണ് രാജ്യം ഭരിക്കുന്നത്. മറ്റുള്ളവരെല്ലാം വായ അടയ്ക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്'- രാഹുൽ ഗാന്ധി പറഞ്ഞു.
   First published:
   )}