• HOME
  • »
  • NEWS
  • »
  • kerala
  • »
  • കായംകുളത്ത് തെരുവുനായയുടെ ആക്രമണം; പൊലീസുകാരൻ ഉൾപ്പടെ ഒമ്പത് പേർക്ക് കടിയേറ്റു

കായംകുളത്ത് തെരുവുനായയുടെ ആക്രമണം; പൊലീസുകാരൻ ഉൾപ്പടെ ഒമ്പത് പേർക്ക് കടിയേറ്റു

പൊലീസ് സ്റ്റഷൻ പരിസരത്താണ് തെരുവ് നായ ആക്രമണം ഉണ്ടായത്. ഹോം ഗാർഡ് രഘുവിന് തുടയിൽ കടിയേറ്റു. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ആലപ്പുഴ: കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ പൊലീസുകാരൻ ഉൾപ്പടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റഷൻ പരിസരത്താണ് തെരുവ് നായ ആക്രമണം ഉണ്ടായത്. ഹോം ഗാർഡ് രഘുവിന് തുടയിൽ കടിയേറ്റു. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കായംകുളം പോലീസ് സ്റ്റേഷനു മുന്നിൽ നിൽക്കുകയായിരുന്ന രഘു.

    കായംകുളത്ത് റോഡിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റിരുന്നു. കായംകുളം സ്റ്റേഷനിലെ എസ് ഐ ഉദയകുമാറാണ് അപകടത്തിൽപ്പെട്ടത്. സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കെ പി എ സി ജംഗ്ഷനിലെ കുഴിയിൽ വീണ് പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിന് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി.

    ആലപ്പുഴ ജില്ലയിൽ ദേശിയ പാത 66 ൽ ഏറ്റവും കൂടുതൽ കുഴികളുള്ളത് ഹരിപ്പാട് - കായംകുളം - കൃഷ്ണപുരം റീച്ചിലാണ്. ഇതിൽ ഹരിപ്പാട് കൊറ്റംകുളങ്ങര ഭാഗത്ത് അറ്റുകുറ്റപ്പണി ഭാഗീകമായി പൂർത്തിയായി. എന്നാൽ കൊറ്റംകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ഇനിയും പണി തുടങ്ങിയിട്ടില്ല. ചിറക്കടവം, കെ പി എ സി, കായംകുളം ടൗൺ, കൊറ്റംകുളങ്ങര ഭാഗങ്ങളിലാണ് ഏറ്റവും അധികം കുഴികൾ. അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിൽ കുഴികൾ മൂലം യാത്രാതടസം അനുഭവപ്പെട്ടിരുന്നു. ഇത് താൽക്കാലികമായി അടച്ചെങ്കിലും പരിഹാരമായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസങ്ങളിലായി 7 തവണയാണ് പാലത്തിൽ മാത്രം കുഴി അടച്ചത്. അരൂർ-ചേർത്തല റീച്ചിലും സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്നു.
    Published by:Anuraj GR
    First published: