• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖത്തെ മാംസം കടിച്ചെടുത്തു; പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 6 പേർക്ക് പരുക്ക്

മുഖത്തെ മാംസം കടിച്ചെടുത്തു; പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 6 പേർക്ക് പരുക്ക്

വയ്യാപുരിയുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു. 4 തുന്നലുണ്ട്.

  • Last Updated :
  • Share this:
    പാലക്കാട്: കൊടുവായൂർ കാക്കയൂർ ആണ്ടിത്തറയിൽ തെരുവുനായയുടെ ആക്രമണത്തിൽ 6 പേർക്ക് പരുക്കേറ്റു. കാക്കയൂര്‍ സ്വദേശി വയ്യാപുരി എന്ന ആളുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു. രാവിലെ 6 മണിയോടെ ഇരുചക്ര വാഹനയാത്രക്കാരെയാണ് തെരുവുനായ ആദ്യം ആക്രമിച്ചത്.

    പരിസരവാസികളായ വേലായുധൻ എന്ന കണ്ണൻ (63), ഭാര്യ കോമളം (56), ആറുമുഖൻ(47) എന്നിവരെയും നായ കടിച്ചു. വയ്യാപുരിയുടെ മുഖത്ത് നാലു തുന്നലുകളുണ്ട്. സമീപവാസിയായ ഒരാളെ നായ ആക്രമിക്കുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വയ്യാപുരിയ്ക്ക് കടിയേറ്റത്.

    Also Read-നടക്കാൻ ഇറങ്ങിയപ്പോൾ കടിച്ച നായയെ കീഴടക്കി യുവാവ്

    പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരുവുനായയുടെ കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
    Published by:Jayesh Krishnan
    First published: