പാലക്കാട്: വാളയാറിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ കടിച്ചു (stray dog attack). അതിഥി തൊഴിലാളിയുടെ (Migrant worker) കുഞ്ഞിനെയാണ് തെരുവ് നായ ആക്രമിച്ചത്. ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു.
വാളയാറിലെ സ്വകാര്യ ഫാമിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളായ പ്രകാശ് - ദേവി ദമ്പതികളുടെ മകളെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ കയ്യിലും കാലിലുമെല്ലാം കടിയേറ്റിട്ടുണ്ട്. പ്രകാശും ദേവിയും ഫാമിലെ പശുക്കൾക്ക് നൽകാൻ പുല്ലരിയുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന മകളെ നായ ആക്രമിച്ചത്.
മറ്റുള്ളവരെയും കടിക്കാൻ നായ ഓടിയടുത്തതോടെ നാട്ടുകാർ നായയെ തല്ലിക്കൊന്നു. അതിനിടെ ചത്ത തെരുവ് നായയെ സ്കൂട്ടറിൽ കെട്ടിവലിച്ചുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. നാട്ടുകാർ ആക്രമണം പ്രതിരോധിച്ചുന്നതിനിടെയാണ് നായ ചത്തതെന്ന് വാർഡ് മെമ്പർ ആൽബർട്ട് കുമാർ പറഞ്ഞു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയിൽ തെരുവ്നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പരസ്യ മദ്യപാനം ചോദ്യം ചെയ്ത CITU പ്രവര്ത്തകന് വെട്ടേറ്റു; മൂന്നു പേര് ഒളിവില്‍
പരസ്യ മദ്യപാനം ചോദ്യം ചെയ്ത CITU പ്രവർത്തകന് വെട്ടേറ്റു. വർക്കലയിലാണ് സംഭവം. CITU പ്രവർത്തകനായ സുൾഫിക്കറിനാണ് വെട്ടേറ്റത്. സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നാണ് സുൾഫിക്കർ ആക്രമിക്കപ്പെട്ടത്. മൂന്ന് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമികൾ ഒളിവിലാണെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.