മുതുകുളം: ആറാട്ടുപുഴയില്‍ ട്യൂഷന് കഴിഞ്ഞു മടങ്ങുകയായിരുന്ന ഏഴുവയസ്സുകാരിയടക്കം (7 year old girl) രണ്ടുപേര്‍ക്ക് തെരുവുനായയുടെ (stray dog) കടിയേറ്റു. രാമഞ്ചേരി അയ്യത്തുവീട്ടില്‍ സുനീഷാനിന്റെ മകള്‍ ശിവപ്രിയ (ഏഴ്), പൊരിയന്റെ പറമ്പില്‍ ധനപാലന് (49) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്.
ശിവപ്രിയയുടെ മുഖത്താണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖവും ചുണ്ടും നായ കടിച്ചുകീറി. കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം. വീടിനു സമീപത്തെ റോഡില്‍ നില്‍ക്കുകയായിരുന്ന ധനപാലന്റെ തുടയിലാണ് നായ കടിച്ചത്. തുടര്‍ന്ന് നടന്നുപോകുകയായിരുന്ന ശിവപ്രിയയുടെ മുഖത്തും ചുണ്ടിനും കടിച്ചു. കരച്ചില് കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷിച്ചത്. ധനപാലനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.
ആറാട്ടുപുഴയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞമാസവും ഏഴോളംപേരെ നായ ആക്രമിച്ചിരുന്നു. രാമഞ്ചേരി, വട്ടച്ചാല്‍, നല്ലാണിക്കല്‍, കള്ളിക്കാട് ഭാഗങ്ങളിലാണ് തെരുവുനായ്ക്കള്‍ ഭീഷണിയുയര്‍ത്തുന്നത്. കൂട്ടത്തോടെയെത്തുന്ന നായ്ക്കളെ പേടിച്ചു മുറ്റത്തേക്കിറങ്ങാന്പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Also read:
School Children | സ്കൂൾ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോയ പിക്ക്അപ്പ് പിടിച്ചെടുത്തു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
Rescue | മൂന്നു വയസുകാരി കിണറ്റില്‍ വീണു; പിന്നാലെ ചാടി രക്ഷകയായി അമ്മൂമ്മ
കാസര്‍കോട്: കിണറ്റില്‍(വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടി അമ്മൂമ്മ(Grandmother). രാജപുരം കള്ളാര്‍ ആടകത്ത് വെള്ളിയാഴ്ച രണ്ടു മണിയോടെയായിരുന്നു പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ മൂന്നുവയസുകാരി റെയ്ച്ചല്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. എട്ടടിയോളം വെള്ളമുണ്ടായിരുന്നു കിണറ്റില്‍.
അയല്പക്കത്തെ വീട്ടില്‍ കുട്ടിയേയും കൂട്ടി പോയതായിരുന്നു അമ്മൂമ്മ ലാലീമ്മ. ഇവര്‍ സംസാരിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. ഇത് കണ്ട ലീലാമ്മ ഉടന്‍ പിന്നാലെ ചാടുകയും കുട്ടിയെ എടുത്ത് മോട്ടറിന്റെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു.
വെള്ളമുണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും പരിക്കേറ്റില്ല. അഗ്നിരക്ഷാ സേന എത്തി ഇരുവരെയും റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് പുറത്തെടുത്തു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഗോപാലകൃഷ്ണന് മാവിലയുടെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ സിപി ബെന്നി, ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാരായ സണ്ണി ഇമ്മാനുവല്‍, നന്ദകുമാര്‍, പ്രസീത്. റോയി, കെ ഗോപാലകൃഷ്ണന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.