• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മലപ്പുറത്ത് വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം; നഴ്സറി വിദ്യാർഥി ഉൾപ്പെടെയുള്ളവര്‍ക്ക് കടിയേറ്റു

അഞ്ചുവയസുകാരന് 12 ഇടങ്ങളിൽ കടിയേറ്റു

news18
Updated: October 9, 2019, 4:27 PM IST
മലപ്പുറത്ത് വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം; നഴ്സറി വിദ്യാർഥി ഉൾപ്പെടെയുള്ളവര്‍ക്ക് കടിയേറ്റു
News18 malayalam
  • News18
  • Last Updated: October 9, 2019, 4:27 PM IST IST
  • Share this:
മലപ്പുറം: ജില്ലയിൽ വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം. മഞ്ചേരിയിൽ നഴ്സറി വിദ്യാർഥിയെ തെരുവുനായ ആക്രമിച്ചു. പരിക്കേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊന്നാനിയില‍ തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് വയസായ കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുവയസുള്ള കുട്ടിയെ തെരുവുനായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്.

വണ്ടൂരിൽ അഞ്ചു വയസ്സുകാരന് കടിയേറ്റത് സ്‌കൂൾ മുറ്റത്ത് വെച്ചാണ്. മുഖത്തും തലയിലുമടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റു. വണ്ടൂർ സ്വദേശി മുക്കണ്ണൻ ശിഹാബിന്റെ മകൻ അയാദിനാണ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച്ച ഉച്ചക്ക് 12 മണിക്ക് വണ്ടൂർ പൊലീസ് സ്റ്റേഷന് മുൻവശത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.

മുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടിയെ നായ പിറകിലൂടെയെത്തിയ നായ ആക്രമിക്കുകയായിരുന്നു. തലയിലും കണ്ണിന് മുകളിലും താഴെയും കാലിലുമെല്ലാമായി പന്ത്രണ്ടോളം സ്ഥലങ്ങളിൽ നായയുടെ കടിയേറ്റിട്ടുണ്ട്. ഉടൻ തന്നെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. കടിച്ച നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.

Loading...

ബുധനാഴ്ച്ച രാവിലെ വാണിയമ്പലം മാട്ടക്കുളത്ത് ബിരുദ വിദ്യാർഥിയെ നായ കടിക്കാൻ ഓടിച്ച സംഭവവുമുണ്ടായി. ഓട്ടത്തിനിടയിൽ കല്ലിൽ തടഞ്ഞു വീണ് വിദ്യാർഥിക്ക് പരിക്കേറ്റെങ്കിലും നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടു.

First published: October 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...