• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം ഏറ്റുമാനൂരിൽ ഏഴു പേരെ കടിച്ച നായക്ക് പേവിഷബാധ; കടിയേറ്റവർ നിരീക്ഷണത്തിൽ

കോട്ടയം ഏറ്റുമാനൂരിൽ ഏഴു പേരെ കടിച്ച നായക്ക് പേവിഷബാധ; കടിയേറ്റവർ നിരീക്ഷണത്തിൽ

മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷയിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തു.

  • Last Updated :
  • Share this:
    കോട്ടയം: ഏറ്റുമാനൂരിൽ ഏഴു പേരെ കടിച്ച നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. രുവല്ലയിലെ പക്ഷി - മൃഗരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചു.

    മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷയിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തു. ഇതരസംസ്ഥാന തൊഴിലാളി, വിദ്യാർഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരൻ അടക്കം ഏഴുപേർക്കായിരുന്നു നായയുടെ കടിയേറ്റത്.

    Also Read-തെളിഞ്ഞ കാലാവസ്ഥയിൽ കുളിക്കാനിറങ്ങി; കുടുംബാംഗങ്ങൾ നോക്കിനിൽക്കേ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ യുവതിക്ക് ദാരുണാന്ത്യം

    എല്ലാവരും കോട്ടയം മെഡിക്കൽ കോളേജിലെത്തി വാക്സിൻ സ്വീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഏറ്റുമാനൂർ ന​ഗര സഭയുടെ പരിധിയിലുള്ള തെരുവുനായകൾക്കടക്കം പേവിഷബാധ കുത്തിവെപ്പ് നടത്തിയിരുന്നു. ആളുകളെ കടിച്ച നായയെ അന്നു തന്നെ പിടിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: