കോട്ടയം പാമ്പാടിയിൽ യുവതിയെ നായ വീട്ടിൽകയറി കടിച്ചു. പാമ്പാടി ഏഴാം മൈലിലെ നിഷയെയാണ് വീട്ടുമുറ്റത്ത് കയറി നായ കടിച്ചത്. നിഷയുടെ ശരീരത്തിൽ 38 മുറിവുകളുണ്ട്. രക്ഷിക്കാനെത്തിയ ബന്ധു സുമിക്കും കടിയേറ്റു. നിഷയെയും സുമിയെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി.
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. നിഷ, സുമി എന്നിവര്‍ക്ക് പുറമെ മറ്റ് 5 പേരെയും നായ ആക്രമിച്ചു. സുമിയുടെ മകൻ ഐറിൻ (10), രാജു കാലായിൽ (65), ഫെബിൻ (12), കൊച്ചൊഴത്തിൽ രതീഷ് (37), സനന്ത് (21) എന്നിവരെയാണ് നായ ആക്രമിച്ചത്. കടിയേറ്റവര്‍ എല്ലാവരും പേവിഷബാധയ്ക്കെതിരെയുള്ള വാക്സീന്‍ സ്വീകരിച്ചു.
കോട്ടയം പാമ്പാടിയിൽ യുവതിയെ നായ വീട്ടിൽ കയറി കടിച്ചു; ശരീരത്തില്‍ 38ലെറെ മുറിവുകള്‍...#straydogattack #kottayam pic.twitter.com/zN4kXOV42Q
— News18 Kerala (@News18Kerala) September 18, 2022
വീട്ടുമുറ്റത്ത് നിന്ന നിഷയെ ഇവരുടെ മുറ്റത്തേക്ക് കയറി എത്തിയ നായ കടിക്കുകയായിരുന്നു. നിഷയെ നായ കടിച്ച വിവരമറിഞ്ഞ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി എത്തിയ വാഹനത്തിൽ വന്നിറങ്ങിയതായിരുന്നു സുമി. ഈ വാഹനത്തിൽ വന്നിറങ്ങിയശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു സുമിയെ പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു.
കടിയേറ്റ നായ ഉടൻ തന്നെ ഇവിടെ നിന്ന് ഓടിപ്പോയി.തുടർന്നാണ് പുറത്തിറങ്ങിയ നായ ഫെബിനെ വീടിനുള്ളിൽ കയറി കടിച്ചത്. തുടർന്ന് നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ വാഹനത്തിൽ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആക്രമിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam, Stray dog attack