ഇന്റർഫേസ് /വാർത്ത /Kerala / കൊല്ലത്ത് തെരുവു നായ കത്തിക്കരിഞ്ഞ നിലയിൽ; ചുട്ടുകൊന്നതെന്ന് സംശയം

കൊല്ലത്ത് തെരുവു നായ കത്തിക്കരിഞ്ഞ നിലയിൽ; ചുട്ടുകൊന്നതെന്ന് സംശയം

സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു

  • Share this:

കൊല്ലം: തെരുവു നായയെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം പുള്ളിക്കടയിലാണ് സംഭവം. തെരുവു നായയെ ചുട്ടുകൊന്നതാവാമെന്നാണ് സംശയം. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തെരുവുനായ ആക്രമണം കൂടുന്നതോടൊപ്പം തെരുവു നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും വാര്‍ത്തകളിൽ നിറയുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. തിരുവനന്തപുരത്തും കോട്ടയത്തും കൊച്ചിയിലും നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വിഷം കൊടുത്തു കൊന്നതാവാമെന്നാണ് സംശയം. കൂടാതെ ചങ്ങനാശേരിയിൽ തെരുവുനായയെ കൊന്നു കെട്ടിത്തൂക്കിയ വാർത്തകളും എത്തിയിരുന്നു.

Also Read-നായ്ക്കളെ കൊന്നൊടുക്കി പ്രശ്നം പരിഹരിക്കാനാകില്ല; സര്‍ക്കാര്‍ തേടുന്നത് ശാസ്ത്രീയ പരിഹാരം: മുഖ്യമന്ത്രി

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ മൃഗസ്നേഹികളും രംഗത്തെത്തിയിരുന്നു. തെരുവുനായ ആക്രമണം കൂടിവരികയും ജീവന് ഭീഷണിയാണെന്ന് കണ്ട് തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ഹൈക്കോടതി ഇന്നലെ വിഷയത്തില്‍ ഇടപെട്ടിരുന്നു.

Also Read-നായകടി ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍; ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പറയുന്നത്

തെരുവുനായ്ക്കൾ ഉൾപ്പെടെ നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് സർക്കുലർ പുറത്തിറക്കിയിരുന്നു. നായ്ക്കളെ കൊന്നൊടുക്കിയത് കൊണ്ട് തെരുവുനായ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

First published:

Tags: Kollam, Stray dog, Stray dogs killed