വനത്തിനുള്ളിൽ തെരുവുനായകളുടെ വിളയാട്ടം; പുള്ളിമാന് ഗുരുതര പരുക്ക്

മാനിന്റെ ജീവന്‍ രക്ഷിയ്ക്കാനുള്ള ശ്രമത്തിലാണ് തൃശ്ശൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍

News18 Malayalam | news18-malayalam
Updated: July 31, 2020, 11:01 PM IST
വനത്തിനുള്ളിൽ തെരുവുനായകളുടെ വിളയാട്ടം; പുള്ളിമാന് ഗുരുതര പരുക്ക്
deer seriously injured
  • Share this:
തൃശ്ശൂർ: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ പുള്ളിമാന്‍ അത്യാസന്ന നിലയില്‍. മികച്ച ചികിത്സ ഉറപ്പാക്കി മാനിന്റെ ജീവന്‍ രക്ഷിയ്ക്കാനുള്ള ശ്രമത്തിലാണ് തൃശ്ശൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

വനത്തിനകത്ത് കയറിയ തെരുവുനായ്ക്കളാണ് പുള്ളിമാനെ ആക്രമിച്ചത്. തൃശ്ശൂര്‍ പറവട്ടാനി സംരക്ഷിത വനമേഖലയിലെ വാരിക്കുളം ഭാഗത്താണ് സംഭവം. നായ്ക്കൂട്ടത്തില്‍ നിന്ന് രക്ഷ തേടിയെത്തിയ മാനിനെ നാട്ടുകാരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പിച്ചത്.

TRENDING:Covid 19 in Kerala| സംസ്ഥാനത്ത് 1310 പേർക്ക് കൂടി കോവിഡ്; 1162 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ[NEWS]Gold Rate| 40,000ത്തിൽ തൊട്ട് പവൻ വില; ഗ്രാമിന് 5000 രൂപ[PHOTO]'സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ': ഷാഫി പറമ്പിൽ[NEWS]
എഴുന്നേറ്റ് നില്‍ക്കാനോ ആഹാരം കഴിക്കാനോ സാധിക്കാത്തത്രയും അവശനാണ് പുള്ളിമാന്‍. മികച്ച ചികിത്സ നല്‍കി സാധു മൃഗത്തെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

വനം വകുപ്പിന്റെ പോങ്ങണേങ്ങാട് ഓഫീസിലാണ് മാന്‍ കഴിയുന്നത്. പൂര്‍ണമായി സുഖപ്പെട്ടാല്‍ മാനിനെ തിരിച്ച് കാട്ടിലേക്ക് അയയ്ക്കും.
Published by: user_49
First published: July 31, 2020, 10:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading