• HOME
  • »
  • NEWS
  • »
  • kerala
  • »
  • കായംകുളത്ത് തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നു; കൂട് തകർത്തു കൊന്നത് 26 കോഴികളെ

കായംകുളത്ത് തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നു; കൂട് തകർത്തു കൊന്നത് 26 കോഴികളെ

കൂടിന്റെ നെറ്റ് തകർത്താണ് തെരുവുനായ്ക്കൾ കൂട്ടിൽ ഉണ്ടായിരുന്ന കോഴികളെ കൊന്നൊടുക്കിയത്.

  • Last Updated :
  • Share this:
    ആലപ്പുഴ: കായംകുളത്ത് കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ ഞക്കനാൽ ലതാലയം വീട്ടിൽ റെജിയുടെ 26 മുട്ടക്കോഴികളെയാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തി കടിച്ചു കൊന്നത്. കൂടിന്റെ നെറ്റ് തകർത്താണ് തെരുവുനായ്ക്കൾ കൂട്ടിൽ ഉണ്ടായിരുന്ന കോഴികളെ കൊന്നൊടുക്കിയത്.

    പുലർച്ചെ 5. 30 ഓടെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് കോഴികളെ നായ്ക്കൾ ആക്രമിച്ചു കൊന്നതായി കണ്ടത്. 20 നു മുകളിൽ തെരുവുനായ്ക്കൾ ഈ സമയം കൂടിന് സമീപം ഉണ്ടായിരുന്നുവെന്നും റെജി പറഞ്ഞു. ഇവയെ ഓടിച്ച ശേഷമാണ് ചത്ത കോഴികളെ ഇവിടെ നിന്നും നീക്കം ചെയ്തത്.

    മുൻപ് തടികൊണ്ടുള്ള കൂട്ടിൽ വളർത്തിയിരുന്ന 4 കോഴികളെ തെരുവ് നായ്ക്കൾ അക്രമിച്ചു കൊന്നിരുന്നു. ഇവരുടെ ഏക വരുമാന മാർഗമാണ് ഇതോടെ നഷ്ടമായത്. കോഴിക്ക് പുറമേ പശുക്കളെയും ഇവിടെ വളർത്തുന്നുണ്ട്.

    തെരുവുനായ ശല്യം രൂക്ഷമായതോടെ പശുക്കളുടെ കാര്യത്തിലും ആശങ്കയുണ്ടെന്ന് റെജിയുടെ ഭാര്യ വിജയലക്ഷ്മി പറഞ്ഞു. മുൻപ് പലതവണ തന്നെയും തെരുവുനായ്ക്കൾ ആക്രമിക്കാൻ വന്നതായും വിജയലക്ഷ്മി പറഞ്ഞു.
    Published by:Naseeba TC
    First published: