നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരുവ് നായയുടെ കടിയേറ്റു; കൊല്ലത്ത് നഴ്‌സറി വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

  തെരുവ് നായയുടെ കടിയേറ്റു; കൊല്ലത്ത് നഴ്‌സറി വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

  നിലവിളികേട്ടതിനെ തുടര്‍ന്ന് അമ്മൂമ്മ ഓടിയെത്തിയതിനാലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊല്ലം: തെരുവ് നായയുടെ കടിയേറ്റ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നഴ്‌സറി വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര മൈലം ചാത്തന്‍കോട് താഴതില്‍ സാജന്‍ അഖില ദമ്പതികളുടെ മകള്‍ക്കാണ് കടിയേറ്റത്.

   പറമ്പില്‍ കെട്ടിയിരുന്ന ആടിനെ തെരുവ് നായ ആക്രമിക്കുന്നത് കണ്ട് അടുത്തേക്ക് ചെന്ന കുട്ടിയെ തെരുവ് നായ തള്ളിയിട്ട് കഴുത്തില്‍ കടിക്കുകയായിരുന്നു. നിലവിളികേട്ടതിനെ തുടര്‍ന്ന് അമ്മൂമ്മ ഓടിയെത്തിയതിനാലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
   You may also like:കറുപ്പല്ല, വെളുത്ത വസ്ത്രങ്ങൾ ധരിച്ച് കുടുംബം; ജോർജ് ഫ്ലോയിഡിന് അന്ത്യാഞ്ജലി [NEWS]Anju P Shaji Death Case | 'ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു' [NEWS] പശുക്കളെ കശാപ്പ് ചെയ്താൽ പത്തുവർഷം വരെ തടവ്: ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്താൻ യുപി സർക്കാർ [NEWS]
   First published:
   )}