തിരുവനന്തപുരം: സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ കൃത്യതയും കണിശതയും പാലിക്കണമെന്നും പ്രവർത്തന സംവിധാനങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചകളും പാടില്ലെന്നും ഗവർണർ പി സദാശിവം വൈസ് ചാൻസലർമാരോട് നിർദേശിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും വിദ്യാർഥിയുടെ വീട്ടിൽ നിന്നും സർവകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഗവർണറുടെ നിർദേശം.
ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം സംസ്ഥാനത്തെ ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. പരീക്ഷാ സമ്പ്രദായത്തിന്റെ പവിത്രതയെക്കുറിച്ച് സംശയം ജനിപ്പിക്കാൻ ഒരു സാധാരണക്കാരന്റെ മനസ്സിൽ ഇത് ഇടം നൽകിയേക്കാം. നിലവിലുള്ള സംവിധാനത്തെ കുറിച്ച് ആത്മപരിശോധന നടത്തണം. സൂപ്പർവൈസറി തലങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും പരീക്ഷയുടെ രഹസ്യ സ്വഭാവവും സുതാര്യതയും പവിത്രതയും ഉയർത്തിപ്പിടിക്കാനുള്ള എല്ലാ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.