HOME » NEWS » Kerala »

ജോലി സമയത്ത് ഫോണിൽ കളിക്കുന്നവർക്കെതിരെ നടപടി: താക്കീതുമായി മുഖ്യമന്ത്രി

മുന്നിലെത്തുന്ന ഫയലുകളിൽ അനാവശ്യ എതിർപ്പ് രേഖപ്പെടുത്തുന്ന രീതി ഉദ്യോഗസ്ഥർ അവസാനിപ്പിക്കണം

news18
Updated: July 30, 2019, 1:44 PM IST
ജോലി സമയത്ത് ഫോണിൽ കളിക്കുന്നവർക്കെതിരെ നടപടി: താക്കീതുമായി മുഖ്യമന്ത്രി
പിണറായി വിജയൻ (ഫയൽ ചിത്രം)
  • News18
  • Last Updated: July 30, 2019, 1:44 PM IST
  • Share this:
തിരുവനന്തപുരം: ജോലി സമയത്ത് മൊബൈൽ ഫോണും കുത്തി സമയം കളയുന്നവർക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജോലിക്കിടെയുള്ള ഫോണിൽ കളി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ ഡപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഉദ്യോഗസ്ഥരുടെ നേരമ്പോക്കുകൾക്കെതിരെ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ‌‌‌ജോലി ചെയ്യാതെ മാറി നിൽക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Also read-സ്വാശ്രയ മെഡിക്കൽ പ്രവേശനം; ബാങ്ക് ഗ്യാരണ്ടിക്കെതിരെ രക്ഷിതാക്കളുടെ സംഘടന: സർക്കാർ അഭിഭാഷകരെ നിയമിക്കണമെന്ന് ആവശ്യം

മുന്നിലെത്തുന്ന ഫയലുകളിൽ അനാവശ്യ എതിർപ്പ് രേഖപ്പെടുത്തുന്ന രീതി ഉദ്യോഗസ്ഥർ അവസാനിപ്പിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, എല്ലാ വകുപ്പുകളുമായി ചർച്ച നടത്തിയാൽ ഫയൽ നീക്കം എളുപ്പമാകുമെന്നാണ് അറിയിച്ചത്. ഇത്തരമൊരു സംസ്കാരം വികസിപ്പിച്ചെടുക്കാന്‍ കഴിയാത്തതാണ് സെക്രട്ടറിയേറ്റിന്റെ ഏറ്റവും വലിയ പോരായ്മയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നുമാസങ്ങൾക്കുള്ളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യത്തിൽ തീർപ്പുണ്ടാക്കാനാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also Read-കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാർഥയെ കാണാനില്ല

ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നത് സർക്കാർ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതിനാവശ്യമായ പരിശീലനവും ശേഷി വർധനയും ഐഎംജി വഴി നടപ്പാക്കും.

പൊതുജനങ്ങളുടെ സന്ദർശന സമയത്ത് ഉദ്യോഗസ്ഥർ സീറ്റിലുണ്ടാകാണം. സാധാരണക്കാരന് എന്ത് നേട്ടമുണ്ടാകും എന്ന് കണക്കിലെടുത്തു വേണം നയപരമായ തീരുമാനം കൈക്കൊള്ളാനെന്നും ഫയലുകൾ പരമാവധി മലയാളത്തിൽ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

First published: July 30, 2019, 8:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories