നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വിട്ടു വീഴ്ചയില്ല: സിസറ്റർ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം

    വിട്ടു വീഴ്ചയില്ല: സിസറ്റർ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം

    അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിസ്റ്റർ ലൂസിയെ എഫ് സി സി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻജോസഫ് പുറത്താക്കിയത്.

    സിസ്റ്റർ ലൂസി കളപ്പുര

    സിസ്റ്റർ ലൂസി കളപ്പുര

    • News18
    • Last Updated :
    • Share this:
      കൊച്ചി: സിസ്റ്റർ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന നിലപാടിലുറച്ച് ഫ്രാന്‍സിസ്കൻ ക്ലാരിസ് സന്യാനി സമൂഹം (എഫ് സി സി). മകളെ എത്രയും വേഗം മഠത്തിൽ നിന്ന് കൂട്ടിക്കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസിയുടെ അമ്മയ്ക്ക് സഭ നേരത്തെ കത്തയച്ചിരുന്നു.

      അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിസ്റ്റർ ലൂസിയെ എഫ് സി സി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻജോസഫ് പുറത്താക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഉൾപ്പെട്ട കന്യാസ്ത്രീ പീഡനക്കേസിൽ സമരം നടത്തിയ കന്യാസ്ത്രീകൾക്കൊപ്പം നിന്നതടക്കമുള്ള സംഭവങ്ങളാണ് സിസ്റ്റർ ലൂസിയെ സഭയ്ക്കെതിരാക്കിയത്. കാരണം കാണിക്കൽ നോട്ടീസിന് ഇവർ നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും നിരവധി തവണ താക്കീത് നൽകിയിട്ടും എല്ലാം അവഗണിച്ചെന്നുമാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാട്ടിയത്.

      Also Read-സിസ്റ്റർ ലൂസി കളപ്പുരയെ സന്യസ്തസമൂഹത്തിൽ നിന്ന് പുറത്താക്കി

      അതേസമയം എഫ് സി സിയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി, കഴിഞ്ഞ ദിവസം വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീൽ നൽകിയിരുന്നു. തന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ഉറപ്പുളളതു കൊണ്ടാണ് അപ്പീൽ നൽകിയതെന്നാണ് സിസ്റ്റർ പറയുന്നത്. മഠത്തിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.

      മഠത്തിൽ നിന്ന് അമ്മയ്ക്ക് അയച്ച കത്തിനെയും സിസ്റ്റര്‍ വിമർശിച്ചു. ധിക്കാരം നിറഞ്ഞ ഭാഷയിലാണ് പ്രൊവിൻഷ്യാൽ സുപ്പീരിയർ 84 കാരിയായ തന്റെ അമ്മയ്ക്ക് കത്തെഴുതിയിരിക്കുന്നതെന്നാണ് വിമർശനം. ഈ പ്രായത്തിൽ അമ്മ തന്നെ വന്ന് കൂട്ടിക്കൊണ്ടു പോകണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും ഇവർ ചോദിക്കുന്നു.

      84 വയസ്സുള്ള തന്റെ അമ്മയ്ക്ക് ധിക്കാരം നിറഞ്ഞ ഭാഷയിലാണ് പ്രൊവിൻഷ്യാൽ സുപ്പീരിയർ കത്തെഴുതിയിരിക്കുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു. ഈ പ്രായത്തിൽ അമ്മ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകണമെന്നാണോ ഉദ്ദേശിക്കുന്നത്? എന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. അതുകൊണ്ടാണ് അപ്പീൽ നൽകിയത്. മഠത്തിൽ തുടരണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്.

      സിസ്റ്റർ ലൂസിയുടെ അമ്മ റോസമ്മ സ്കറിയയെ അഭിസംബോധന ചെയ്ത് മഠത്തിൽ നിന്നയച്ച കത്ത്

      പ്രിയപ്പെട്ട റോസമ്മച്ചേടത്തി അറിയുവാൻ...

      എഫ്.സി.സി. സഭാംഗമായിരുന്ന ലൂസി കളപ്പുരയെ പുറത്താക്കിയ വിവരം ഖേദപൂർവം അറിയിക്കുന്നു. സഭാ നിയമങ്ങളുടെ തുടർച്ചയായ ലംഘനമാണ് കാരണം. 2015 മുതൽ തുടർച്ചയായി അനുസരണ-ദാരിദ്ര്യ വ്രതങ്ങൾ ലൂസി ലംഘിച്ചുകൊണ്ടിരുന്നത് തിരുത്തണമെന്നാവശ്യപ്പെട്ടിട്ടും തയ്യാറായില്ല. നടപടിക്കെതിരേ ലൂസിക്ക് പൗരസ്ത്യ തിരുസംഘത്തിന് അപേക്ഷ നൽകാവുന്നതാണ്. അല്ലാത്തപക്ഷം ലൂസിയെ 17-ാം തീയതിയോടെ മഠത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകേണ്ടതാണ്. കുടുംബത്തിലെ ലൂസിയുടെ വിഹിതമായ സ്വത്ത് സഭയ്ക്ക് നൽകിയിട്ടില്ലാത്തതിനാൽ അവിടെത്തന്നെ ഉണ്ടാകുമല്ലോ. 2017 ഡിസംബർ മുതൽ ലൂസിയുടെ ശമ്പളം സഭയ്ക്ക് നൽകുന്നില്ലാത്തതിനാൽ അതും കൈവശമുണ്ടാകും. മാസം 50,000-നു മുകളിൽ ശമ്പളം ലഭിക്കുന്നതിനാൽ ഇപ്പോൾ പത്തു ലക്ഷത്തോളം കൈവശം കാണും. വിരമിക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളും ചേരുമ്പോൾ ലൂസിക്ക് സാമ്പത്തിക സുരക്ഷയിൽ ജീവിക്കാനാകും. സഭയിൽനിന്ന് പുറത്താകുന്നതുവരെയുള്ള ലൂസിയുടെ ശമ്പളം സഭയ്ക്ക് അവകാശപ്പെട്ടതാണെങ്കിലും അതിനായി അവകാശവാദമുന്നയിക്കുന്നില്ല. സഭയിലായിരിക്കുമ്പോൾ ചെയ്ത സേവനങ്ങൾക്ക് പ്രതിഫലത്തിന് അവകാശമുണ്ടായിരിക്കില്ലെന്ന് നിത്യവ്രതം ചെയ്യുന്ന സമയത്ത് ലൂസി എഴുതിത്തന്നിട്ടുണ്ട്. ലൂസിക്കുവേണ്ടി നിങ്ങളിൽനിന്ന് സ്വീകരിച്ച പത്രമേനി (ഒരാൾ മഠത്തിൽ ചേരുമ്പോൾ കുടുംബം നൽകുന്ന തുക) മഠത്തിൽനിന്ന് പോകുമ്പോൾ തീർത്തുനൽകും.

      First published:
      )}