നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നവമാധ്യമങ്ങളില്‍ വര്‍ഗീയ സന്ദേശം; കര്‍ശന നടപടിയെന്ന് ഡി.ജി.പി

    നവമാധ്യമങ്ങളില്‍ വര്‍ഗീയ സന്ദേശം; കര്‍ശന നടപടിയെന്ന് ഡി.ജി.പി

    ലോക് നാഥ് ബെഹ്റ

    ലോക് നാഥ് ബെഹ്റ

    • Last Updated :
    • Share this:
      തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെയും അല്ലാതെയും മതവിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മുന്നറിയിപ്പ്.

      വര്‍ഗീയത ഉണ്ടാക്കുന്ന സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയെന്നും ഡി.ജി.പി അറിയിച്ചു. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്നതിന് നടത്തുന്ന ഇത്തരക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

      ശബരിമല ആചാരനുഷ്ഠാനങ്ങളിൽ അന്തിമതീരുമാനം തന്ത്രിയുടേത്- പി.എസ് ശ്രീധരൻപിള്ള

      സംസ്ഥാനത്ത് പൊലീസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പൊലീസ് സന്നാഹവും തുടരും. അക്രമത്തില്‍ പങ്കെടുത്തവരെല്ലാം ഉടന്‍ പിടിയുലാകുമെന്നും ഡി.ജി.പി അറിയിച്ചു.
      First published: