• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM സെമിനാറില്‍ പങ്കെടുത്താല്‍ നടപടി ഉറപ്പ്; ശശി തരൂരിന് മുന്നറിയിപ്പുമായി കെ.സുധാകരന്‍

CPM സെമിനാറില്‍ പങ്കെടുത്താല്‍ നടപടി ഉറപ്പ്; ശശി തരൂരിന് മുന്നറിയിപ്പുമായി കെ.സുധാകരന്‍

സോണിയാ ഗാന്ധി അനുവദിച്ചാല്‍ നേതാക്കള്‍ പോകട്ടേയെന്നും സുധാകരൻ കൂട്ടിച്ചേർത്തു

  • Share this:
    സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസില്‍ കലഹം. കെപിസിസിയുടെ (KPCC) വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് പ്രസിഡന്‍റ്  കെ.സുധാകരൻ (k.sudhakaran) വ്യക്തമാക്കി.

    കെറെയിൽ വിഷയത്തിലടക്കം ഇടത് സര്‍ക്കാര്‍ ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. വലിയൊരു ജനസമൂഹം ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ  സെമിനാറിൽ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെ വിലക്കിയത്. ജനങ്ങളുടെ വികാരം മനസിലാക്കിയാണ് തിരുമാനമെന്നാണ് സുധാകരന്റെ വിശദീകരണം. സോണിയാ ഗാന്ധി അനുവദിച്ചാല്‍ നേതാക്കള്‍ പോകട്ടേയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

     Also Read- കെ റെയിലിന് ബദലായി ടൗണ്‍ ടു ടൗണ്‍ മാതൃകയില്‍ ഫ്ളൈ ഇന്‍ കേരള; നിര്‍ദേശം വെച്ച് കെ സുധാകരന്‍

    സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിലേക്ക് കോൺഗ്രസ് നേതാക്കളായ ശശി തരൂരും (Shashi tharoor) കെ വി തോമസും (KV Thomas) എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ (Shashi Tharoor) ക്ഷണിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലെ സെമിനാർ വേദിയിലേക്ക് കെ വി തോമസിനെയും ക്ഷണിച്ചിരുന്നു.

    എന്നാൽ സിപിഎം സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് കഴിഞ്ഞ ദിവസം കെപിസിസി നിർദ്ദേശം നൽകിയിരുന്നു. പക്ഷേ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ പാർട്ടി വിലക്കില്ലെന്നും പങ്കെടുക്കരുതെന്ന കെപിസിസി നിർദേശം കിട്ടിയിട്ടില്ലെന്നുമാണ് ശശി തരൂർ അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും തരൂർ പ്രതികരിച്ചിരുന്നു ഇതിന് പിന്നാലെയാണ് സുധാകരന്റെ മുന്നറിയിപ്പ്.

    കോൺഗ്രസിൽ അർഹമായ പരിഗണ കിട്ടുന്നില്ലെന്നാരോപിച്ച് ഏറെ നാളുകളായി ഇടഞ്ഞ് നിൽക്കുന്ന നേതാവാണ് കെവി തോമസ്. വികസന കാര്യങ്ങളിൽ പാർട്ടിക്കതീതമായി നിലപാടെടെക്കുകയും പിണറായിയെ പൊതുവേദിയിൽ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂർ. പലപ്പോഴും ഇരുവര്‍ക്കുമെതിരെ പാർട്ടിക്കുള്ളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാൽ കോണ്‍ഗ്രസ് നേതാക്കളെ സെമിനാറിന് ക്ഷണിച്ച സിപിഎമ്മിന്റെ ഈ നീക്കത്തോട് കെപിസിസി അധ്യക്ഷൻ കെ .സുധാകരന് യോജിക്കാന്‍ കഴിഞ്ഞിട്ടില്ല . സിപിഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമല്ലെന്നും അതിനാൽ പരിപാടിയിൽ പങ്കെടുക്കരുതെന്നുമാണ് കെപിസിസിയുടെ നിർദ്ദേശം.

    ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് പാര്‍ട്ടി നല്‍കിയത്; അതില്‍ അസഹിഷ്ണുത വേണ്ട; ജെബി മേത്തര്‍


    കൊച്ചി: രാജ്യസഭാ സ്ഥാനാർത്ഥി സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ജെബി മേത്തർ(Jebi Mather). ആർക്കും ലഭിക്കാത്ത ഭാഗ്യമാണ് പാർട്ടി തനിക്ക് നൽകിയത്.  അതിൽ ആർക്കും അസഹിഷ്ണത വേണ്ടെന്നും ജെബി പ്രതികരിച്ചു.

    കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. വിമർശനങ്ങൾ ഉന്നയിക്കാൻ പാർട്ടിയിൽ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. വിമർശനം ഉന്നയിക്കുന്നവരും തന്റെ സ്ഥാനാർഥിത്വം  അംഗീകരിക്കുമെന്നാണ് വിശ്വാസം. തന്നെ ഏൽപിച്ച ചുമതല ഭംഗിയായി നിർവഹിക്കും. തനിക്ക് ഒപ്പം പരിഗണിച്ചവരാരും തഴയപ്പെടേണ്ടവർ അല്ലെന്നും ജെബി മേത്തർ പറഞ്ഞു.
    Published by:Arun krishna
    First published: