ഇന്റർഫേസ് /വാർത്ത /Kerala / LGBTQ വിഭാഗത്തിൽപ്പെട്ടവരുടെ ലൈംഗികാഭിമുഖ്യമോ ജെൻഡർ ഐഡന്റിറ്റിയോ മാറ്റാനുള്ള നിർബന്ധിത ശ്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം: ഹൈക്കോടതി

LGBTQ വിഭാഗത്തിൽപ്പെട്ടവരുടെ ലൈംഗികാഭിമുഖ്യമോ ജെൻഡർ ഐഡന്റിറ്റിയോ മാറ്റാനുള്ള നിർബന്ധിത ശ്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം: ഹൈക്കോടതി

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

നിര്‍ബന്ധിത കൺവേർഷൻ തെറാപ്പിയുടെ ഇരയാണെന്ന് അവകാശപ്പെടുന്ന ഒരു ട്രാന്‍സ്മാനും തൃശൂരിലെ ക്വീറല എന്ന എല്‍ജിബിടിഐക്യു സംഘടനയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍

  • Share this:

ലെസ്ബിയന്‍ (Lesbian), ഗേ (Gay), ബൈസെക്ഷ്വല്‍ (Bisexual), ട്രാന്‍സ്ജെന്‍ഡര്‍ (Transgender), ഇന്റര്‍സെക്സ് (Intersex), ക്വീര്‍ (Queer) എന്നീ എൽജിബിടിക്യൂ വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തികളുടെ ലൈംഗിക ആഭിമുഖ്യമോ ജെൻഡർ ഐഡന്റിറ്റിയോ നിർബന്ധിതമായി മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി (Kerala High Court).

അത്തരം നടപടിക്രമങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ കോടതി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. കൺവേർഷൻ തെറാപ്പി സാധ്യമാണെങ്കില്‍ അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ കോടതി ഇക്കാര്യം പരിശോധിക്കാനും ഈ വിഷയത്തിൽ പഠനം നടത്താൻ വിദഗ്ധ സമിതിയെ രൂപീകരിക്കാനുംകേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

"പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ തയ്യാറാക്കുകയും അഞ്ച് മാസത്തിനുള്ളില്‍ അത് കോടതിയില്‍ ഹാജരാക്കുകയും വേണം'', ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വിഷയം കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി 2022 മെയ് 18 ലേക്ക് മാറ്റി. ഈ തീയതിക്ക് മുമ്പായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സമർപ്പിക്കണമെന്നുംകോടതി പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നിര്‍ബന്ധിത കൺവേർഷൻ തെറാപ്പിയുടെ ഇരയാണെന്ന് അവകാശപ്പെടുന്ന ഒരു ട്രാന്‍സ്മാനും തൃശൂരിലെ ക്വീറല (Queerala) എന്ന എല്‍ജിബിടിഐക്യു സംഘടനയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. എൽജിബിടിക്യൂഐ വിഭാഗങ്ങളിൽപ്പെട്ടവരെ ഏത് തരത്തിലുള്ള നിര്‍ബന്ധിത നിര്‍ബന്ധിത കൺവേർഷൻ തെറാപ്പിയ്ക്കും വിധേയമാക്കുന്നത് ''നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്'' എന്ന് പ്രഖ്യാപിക്കണം എന്ന ആവശ്യവുമായാണ് അവര്‍ കോടതിയെ സമീപിച്ചത്.

മെഡിക്കല്‍ പ്രാക്ടീഷണര്‍മാർ നിര്‍ബന്ധിത ചികിത്സ നടത്തുന്നുണ്ടെന്നും അത്തരം ചികിത്സകൾക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ലാത്തതിനാല്‍ ഇത് തങ്ങളുടെ വിഭാഗത്തിൽപ്പെട്ടവർക്ക് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങളൊന്നുമില്ലെന്ന് സമ്മതിച്ചെങ്കിലും റിട്ട് ഹര്‍ജിയില്‍ പറയുന്നതു പോലെ നിര്‍ബന്ധിത കൺവേർഷൻ തെറാപ്പി നടന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിൽ അവ നിയമവിരുദ്ധമാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

'ഹര്‍ജിക്കാര്‍ ആരോപിക്കുന്നത് പോലെ ഇക്കാര്യത്തിൽ നിര്‍ബന്ധിത ചികിത്സ നടക്കുന്നുണ്ടെങ്കിൽ കര്‍ശനമായ നടപടി സ്വീകരിക്കണം. ഇത് സര്‍ക്കാര്‍ പരിശോധിക്കേണ്ട വിഷയമാണ്. എന്റെ അഭിപ്രായത്തില്‍, വൈദ്യശാസ്ത്രപരമായി കൺവെർഷൻ തെറാപ്പി സാധ്യമാണെങ്കില്‍ ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണ്'', ഇരു ഭാഗവും കേട്ട ശേഷം ജഡ്ജി പറഞ്ഞു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അന്തിമമാക്കുന്നതിന് മുമ്പ് ക്വീറലയുടെ പ്രതിനിധിയ്ക്കും മറ്റ് കക്ഷികൾക്കും പറയാനുള്ള കാര്യങ്ങൾ സര്‍ക്കാര്‍ കേള്‍ക്കണമെന്നും കോടതി പറഞ്ഞു.

ഇത്തരത്തിലുള്ള ചികിത്സകൾ നിരോധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിനകത്ത് ആശുപത്രികള്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍, സ്വതന്ത്ര ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ഇത്തരം ചികിത്സകൾ നടത്തുന്നത് നിയമവിരുദ്ധമാക്കുന്ന മാര്‍ഗ്ഗനിര്‍ദേശം രൂപീകരിക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

First published: