തിരുവനന്തപുരം: കോവിഡ് വാക്സിന്‍ (Covid vaccnine)എടുക്കാത്ത അധ്യാപകര്‍ക്കെതിരെ (teachers) നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ് (education department).അയ്യായിരത്തോളം അധ്യാപകർ വാക്സിന്‍ എടുത്തിട്ടില്ല. ദുരന്തനിവാരണ അതോറിറ്റിയോടും ആരോഗ്യ വകുപ്പിനോടും കൂടിയാലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
മതിയായ കാരണം ഇല്ലാതെ വാക്സിൻ എടുക്കാത്തവരുടെ ക്യത്യമായ കണക്ക് ശേഖരിക്കും. തുടർന്ന് ദുരന്ത നിവാരണ വകുപ്പുമായി ചർച്ച ചെയ്ത് നടപടിയിലേക്ക് കടക്കാനാണ് ആലോചന. ദുരന്ത നിവാരണ വകുപ്പിൽ നടപടി എടുക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.
കൃത്യമായ കണക്ക് ഇപ്പോൾ ഇല്ല. എടുക്കാൻ ഉള്ളവർക്ക് അനുഭാവപൂർണമായി നടപടി സ്വീകരിക്കും. വാക്‌സിൻ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും ഗവൺമെന്റ് പ്രോത്സാഹിപ്പിക്കില്ല. ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തും. വിഷയം കോവിഡ് ഉന്നതതല സമിതിയെയും ദുരന്ത നിവാരണ സമിതിയേയും അറിയിക്കുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.
Also Read-
Mofia | മോഫിയയുടെ ആത്മഹത്യ; സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചു; FIRവാക്‌സിനേഷൻ ചെയ്യാത്ത അധ്യാപകരെ സ്കൂളിൽ എത്താൻ അധികൃതർ നിർബന്ധിക്കുന്നുആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മാത്രം ഇളവ് നൽകിയാൽ മതിയെന്നാണ് അധ്യാപക സംഘടനകളുടെയും നിലപാട്. ചില ഇടങ്ങളില്‍ വാക്സിന് എടുക്കാത്ത അധ്യാപകരെ സ്കൂളിലേക്ക് എത്താന് നിർബന്ധിക്കുന്നതായും വകുപ്പിന് വിവരം ലഭിച്ചു.
Also Read-
മഴ കഴിഞ്ഞാല്‍ റോഡ് പണി; അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി; മന്ത്രി മുഹമ്മദ് റിയാസ്വാക്സിൻ എടുക്കാത്തവർ സ്കൂളിൽ എത്തേണ്ടതില്ല എന്ന നിർദ്ദേശം ദുരുപയോഗം ചെയ്യുന്നുണ്ടൊ എന്നും അക്ഷേപം ഉണ്ട്. വാക്സിൻ എടുക്കാത്ത അധ്യാപകരിൽ ഭൂരിഭാഗവും മതിയായ കാരണമില്ലാതെയാണ് മാറി നിൽക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തൽ. വാക്സിൻ എടുക്കാത്തതിന് മതപരമായ കാരണം പറയുന്നവർക്ക് ഇളവ് നൽകില്ല.
സ്കൂളുകളുടെ പ്രവര്‍ത്തന സമയം വൈകുന്നേരമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. വിദ്യാർഥികളുമായി ആഴ്ചയിൽ ആറ് ദിവസും സമ്പർക്കം പുലർത്തുന്ന അധ്യാപകർ ബോധപൂർവം വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത് കോ വിഡ് പ്രതിരോധത്തെ താളം തെറ്റിക്കുമെന്ന വിലയിരുത്തലുമുണ്ട് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.