വ​യോ​ജ​ന സം​ര​ക്ഷ​ണ മ​ന്ദി​ര​ങ്ങ​ള്‍​ക്കു ക​ര്‍​ശ​ന നി​യ​ന്ത്ര​ണം; നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലംഘിച്ചാൽ കർശന ന​ട​പ​ടി: ആരോഗ്യമ​ന്ത്രി

എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും വ​യോ​ജ​ന ഹോ​മു​ക​ളി​ല്‍ നി​ര​വ​ധി​പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി

News18 Malayalam | news18-malayalam
Updated: August 1, 2020, 9:31 PM IST
വ​യോ​ജ​ന സം​ര​ക്ഷ​ണ മ​ന്ദി​ര​ങ്ങ​ള്‍​ക്കു ക​ര്‍​ശ​ന നി​യ​ന്ത്ര​ണം; നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലംഘിച്ചാൽ കർശന ന​ട​പ​ടി: ആരോഗ്യമ​ന്ത്രി
kk shylaja
  • Share this:
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​യോ​ജ​ന സം​ര​ക്ഷ​ണ മ​ന്ദി​ര​ങ്ങ​ള്‍​ക്കു ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും വ​യോ​ജ​ന ഹോ​മു​ക​ളി​ല്‍ നി​ര​വ​ധി​പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ വ​ള​രെ പെ​ട്ടെ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ പോ​കു​ന്ന​വ​രാ​ണ് വ​യോ​ജ​ന​ങ്ങ​ള്‍. മാ​ത്ര​മ​ല്ല അ​വ​രി​ല്‍ പ​ല​രും വി​വി​ധ രോ​ഗ​ങ്ങ​ള്‍​ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​രാ​ണ്. ഇ​തു മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് ഇ​വ​ര്‍​ക്കാ​യി റി​വേ​ഴ്സ് ക്വ​റ​ന്റീൻ ന​ട​പ്പാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ഹോ​മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ കോ​വി​ഡ് കാ​ല​ത്തു പു​റ​ത്തു​പോ​ക​രു​തെ​ന്നും പു​റ​ത്തു​നി​ന്നും ആ​രെ​യും ഹോ​മി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ലം​ഘി​ച്ച്‌ എ​റ​ണാ​കു​ള​ത്തേ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​യും സ്വ​കാ​ര്യ ഹോ​മു​ക​ളി​ലെ ചി​ല​യാ​ളു​ക​ള്‍ പു​റ​ത്ത് നി​ന്നും വ​ന്ന​താ​ണ് അ​വി​ടെ രോ​ഗ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​നി ഇ​ത്ത​രം സം​ഭ​വ​മു​ണ്ടാ​യാ​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

TRENDING:Covid 19| സംസ്ഥാനത്തു ഇന്ന് 1129 പേർക്കു കോവിഡ്; 880 പേർക്കു സമ്പർക്കത്തിലൂടെ രോഗം[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ[NEWS]
സം​സ്ഥാ​ന​ത്ത് 16 സ​ര്‍​ക്കാ​ര്‍ വ​യോ​ജ​ന കേ​ന്ദ്ര​ങ്ങ​ളും ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രേ​ള്‍ ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ല്‍ 561 സ്വ​കാ​ര്യ വ​യോ​ജ​ന കേ​ന്ദ്ര​ങ്ങ​ളു​മാ​ണു​ള്ള​ത്. പ്രാ​യ​മു​ള്ള​വ​രും ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​രു​മാ​ണ് ഇ​ത്ത​രം ഹോ​മു​ക​ളി​ലു​ള്ള​വ​രി​ല്‍ ഏ​റെ​യും. രോ​ഗ​പ്പ​ക​ര്‍​ച്ച​യു​ണ്ടാ​കാ​തെ നോ​ക്കേ​ണ്ട​ത് അ​ത​ത് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ആ​രോ​ഗ്യ വ​കു​പ്പും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.
Published by: user_49
First published: August 1, 2020, 9:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading