നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | ശനി ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം; ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾ അടക്കം അവധി

  COVID 19 | ശനി ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം; ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾ അടക്കം അവധി

  കോവിഡ് ക്വാറന്റീൻ ശക്തമാക്കി. ഹൈ റിസ്ക് കോൺടാക്ടിലുള്ളവർക്ക് 14 ദിവസം ക്വാറന്റീൻ.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ല, പകരം ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇരുപത്തിനാലാം തീയതി ശനിയാഴ്ച എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു.

  അടുത്ത ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം.
  വിവാഹം, പാലുകാച്ചൽ തുടങ്ങിയ ആഘോഷ പരിപാടികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് തടസമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ മാത്രം. വേനൽക്കാല ക്യാമ്പുകൾ നടത്തേണ്ടെന്നും യോഗം തീരുമാനിച്ചു.

  COVID VACCINE | കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുക്കുന്നവർക്ക് രണ്ട് കിലോ തക്കാളി ഫ്രീ

  വാക്സിൻ വിതരണം സുഗമമാക്കാൻ യോഗം നിർദ്ദേശിച്ചു.
  ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ വാക്സിൻ വിതരണം നടത്തണം. ഓൺലൈനായി പരമാവധി പേർക്ക് രജിസ്ട്രേഷൻ നൽകി ടോക്കൺ നൽകണം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനാണ് ക്രമീകരണം.

  ഹോസ്റ്റലുകളിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം. കോവിഡ് നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് തല കമ്മിറ്റികൾക്ക് ചുമതല നൽകി.

  'ജനസംഖ്യ നിയന്ത്രണം കർശനമാക്കണം; മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടയ്ക്കണം': നടി കങ്കണ

  സി എസ് എൽ ടി സി കൾ വർദ്ധിപ്പിക്കും. അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാക്സിൻ വിതരണ ക്യാമ്പുകൾ ഏർപ്പെടുത്തും. എന്നും വൈകുന്നേരം മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന യോഗങ്ങൾ ചേരാനും തീരുമാനമായി.

  സർക്കാർ ഓഫീസുകളിൽ 50 ശതമാനം മാത്രം ജീവനക്കാർ. സ്വകാര്യമേഖലയും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ബീച്ചുകളിലും പാർക്കുകളിലും കർശന നിയന്ത്രണം നടപ്പാക്കും.

  സംസ്ഥാനത്തെ കോവിഡ് ക്വാറന്റീൻ മാർഗനിർദേശങ്ങളും പരിഷ്കരിച്ചു. ഹൈറിസ്ക് സമ്പര്‍ക്കത്തിലുള്ളവർക്ക് നിരീക്ഷണം 14 ദിവസമായി വർദ്ധിപ്പിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റീനിലാക്കും. എട്ടാം ദിവസം ആർ ടി പി സി ആര്‍ പരിശോധന നടത്തണം. കോവിഡ് നെഗറ്റീവ് ആണെങ്കിലും തുടർന്നുള്ള ഏഴ് ദിവസം കൂടി നിരീക്ഷണത്തിലിരിക്കേണ്ടതാണ്. അത്യവാശ്യം ഉണ്ടെങ്കില്‍ മാത്രം പുറത്ത് പോകാമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
  Published by:Joys Joy
  First published:
  )}