News18 MalayalamNews18 Malayalam
|
news18-malayalam
Updated: May 7, 2020, 12:29 PM IST
ചെന്നൈ ഒഴികെ മറ്റെല്ലാ ഇടങ്ങളിലും ഔട്ട്ലെറ്റുകൾ തുറന്നു.
കൊല്ലം: കോവിഡ് 19 കേസുകളുടെ എണ്ണം ഗണ്യമായി വർധിക്കുന്നതിനിടെയാണ് തമിഴ്നാട്ടിൽ സർക്കാർ നിയന്ത്രണത്തിലെ മദ്യവില്പന കേന്ദ്രങ്ങൾ തുറന്നത്. ചെന്നൈ ഒഴികെ മറ്റെല്ലാ ഇടങ്ങളിലും ഔട്ട്ലെറ്റുകൾ തുറന്നു.
5823 വില്പന കേന്ദ്രങ്ങളാണ് ആകെയുള്ളത്. കേരളത്തിൽ മദ്യം ലഭിക്കാതിരിക്കെ അതിർത്തിയിലെ ഔട്ട്ലെറ്റുകളിൽ നിന്ന് എങ്ങനെയെങ്കിലും 'സാധനം' കിട്ടുമോ എന്ന അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വനപാതകളിലൂടെയും നാട്ടുവഴികളിലൂടെയും കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആളുകൾ കടക്കാൻ സാധ്യതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് കരുതുന്നു. തമിഴ്നാട്ടിൽ നിന്നുള്ള മലയാളികളെ ഇപ്പോൾ പാസ് മുഖാന്തരം കേരളത്തിലേക്ക് കടത്തിവിടുന്നുണ്ട്.
TRENDING:പനിയുള്ളവർ എത്തിയാൽ യന്ത്രം ശബ്ദിക്കും; കൊച്ചി വിമാനത്താവളത്തിലും തെർമൽ സ്കാനിങ്ങ് സിസ്റ്റം [NEWS]ഷാപ്പിലിരുന്നു കള്ളുകുടി നടക്കില്ല; കള്ള് പാഴ്സല്‍ നല്‍കിയേക്കും [NEWS]ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് ആരാധന; 13 പേർ അറസ്റ്റിൽ [NEWS]
തമിഴ്നാട്ടിൽ നിന്നെത്തുന്നവരുടെ ലഗേജ് പരിശോധന ആര്യങ്കാവിൽ തുടങ്ങി. മദ്യം കടത്തിയേക്കുമെന്ന സംശയത്തെ തുടർന്നാണ് നടപടി. അതിർത്തിയിൽ ഇതുവരെ ലഗേജ് പരിശോധന ഉണ്ടായിരുന്നില്ല.
വനപാതകളിൽ ഫോറസ്റ്റ് വകുപ്പ് പരിശോധനയും കർശനമാക്കി. സാമൂഹിക അകലം പാലിച്ചാണ് തമിഴ്നാട്ടിൽ മദ്യവില്പന. 30,000 കോടിക്കു മുകളിലാണ് തമിഴ്നാട്ടിൽ പ്രതിവർഷം മദ്യവിൽപ്പന വരുമാനമായി ലഭിക്കുന്നത്.
First published:
May 7, 2020, 12:29 PM IST