നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ കർശന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ്

  കണ്ണൂരിൽ കർശന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ്

  ഉൾപ്രദേശങ്ങളിലെ ചെറിയ റോഡുകളും പൊലീസ് അടച്ചു.

  യതീഷ് ചന്ദ്ര

  യതീഷ് ചന്ദ്ര

  • News18
  • Last Updated :
  • Share this:
  കണ്ണൂർ: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി. നോർത്ത് സോൺ ഐജി അശോക് യാദവ് ജില്ലയിൽ ക്യാമ്പ് ചെയ്താണ് നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.

  അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് എതിരെ കേസെടുക്കാൻ ആണ് നിർദ്ദേശം. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് എസ്പിമാർക്ക് വിവിധ മേഖലകളുടെ ചുമതല നൽകി. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര കണ്ണൂരിലും കെഎപി നാലാം ബറ്റാലിയൻ കമൻറ്ൻഡ് നവനീത് ശർമ തളിപ്പറമ്പിലും സുകുമാർ അരവിന്ദ് തലശ്ശേരി ഇരിട്ടി മേഖലയിലും നടപടികൾക്ക് നേതൃത്വം നൽകും.

  You may also like:ആലപ്പുഴയിലും തൃശൂരിലും ഹോട്ട് സ്പോട്ടുകളിൽ മാറ്റം‍ [NEWS]കൊറോണ വൈറസ് പരിശോധന നടത്തുന്നതിലൂടെ നോമ്പ് മുറിയില്ല [NEWS]ലോക്ക് ഡൗൺ ലംഘിച്ച് ആരാധന: കണ്ണൂരിൽ എട്ടുപേർക്കെതിരെ കേസ് [NEWS]

  കാസർകോട് മാതൃകയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കുന്നത് അടുത്തഘട്ടത്തിൽ ആലോചിക്കുമെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കി. പരിശോധന മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസ് പിക്കറ്റുകൾ പുനഃക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ഉൾപ്രദേശങ്ങളിലെ ചെറിയ റോഡുകളും പൊലീസ് അടച്ചു. പ്രധാന റോഡുകളിലെല്ലാം കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ ആളുകളെ കടത്തിവിടുന്നുള്ളൂ.
  First published: