HOME » NEWS » Kerala » STRICT RESTRICTIONS AT VAZHAPPALLY IN KOTTAYAM WHERE THERE ARE CONCESSIONS IN THE DISTRICT JK TV

കോട്ടയത്ത് വാഴപ്പള്ളിയിൽ കടുത്ത നിയന്ത്രണം; ജില്ലയിൽ ഇളവുകൾ എവിടെയൊക്കെ? അറിയാം

ടെസ്റ്റ് പോസിറ്റിവിറ്റി എട്ടു ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ജില്ലയിലെ 37 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.

Jayesh Krishnan | news18-malayalam
Updated: June 23, 2021, 8:41 PM IST
കോട്ടയത്ത് വാഴപ്പള്ളിയിൽ കടുത്ത നിയന്ത്രണം; ജില്ലയിൽ ഇളവുകൾ എവിടെയൊക്കെ? അറിയാം
News18 Malayalam
  • Share this:
അടുത്ത ഒരാഴ്ച കോട്ടയം ജില്ലയിൽ അനുവദിക്കപ്പെട്ട ലോക്ക് ഡൗൺ ഇളവുകൾ ആണ് ജില്ലാഭരണകൂടം പുറത്തിറക്കിയത്. ലോക്ക് ഡൗൺ ഇളവു വന്ന ആദ്യ ആഴ്ച കോട്ടയം ജില്ലയിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം പോലും അതിതീവ്ര വ്യാപനം ഉള്ള ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ വരുന്ന ഒരാഴ്ച പാലിക്കേണ്ട നിയന്ത്രണങ്ങളിൽ കോട്ടയത്ത് ഡി കാറ്റഗറിയിൽ ഒരു പഞ്ചായത്ത് ഉൾപ്പെട്ടു എന്നതാണ് ശ്രദ്ധേയം.

കോട്ടയം വാഴപ്പള്ളി പഞ്ചായത്താണ് അതിതീവ്ര രോഗവ്യാപനത്തിന്റെ പേരിൽ കനത്ത നിയന്ത്രണങ്ങളുള്ള പട്ടികയിലേക്ക് ഇടംപിടിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച്ച അനുവദിച്ച ഇളവുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജൂണ്‍ 16 മുതല്‍ 22 വരെയുള്ള ഒഴാഴ്ച്ചക്കാലത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിഗണിച്ചുള്ള പുതിയ ക്രമീകരണങ്ങള്‍.

ടെസ്റ്റ് പോസിറ്റിവിറ്റി എട്ടു ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ജില്ലയിലെ 37 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. പോസിറ്റിവിറ്റി എട്ടിനും 16നുമിടയിലുള്ള ബി കാറ്റഗറിയില്‍ 34ഉം 16നും 24നുമിടയിലുള്ള സി കാറ്റഗറിയില്‍ അഞ്ചും മേഖലകളുണ്ട്. ടി.പി.ആര്‍ 24നു മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് വാഴപ്പള്ളി പഞ്ചായത്ത് അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിലുള്ളത്.

Also Read-ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനനുമതി; ഒരുസമയം 15 പേര്‍ക്ക് മാത്രം പ്രവേശനം

വാഴപ്പള്ളിയിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ 

27.94 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലാണ് വാഴപ്പള്ളി പഞ്ചായത്ത് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.

അടിയന്തര അവശ്യ സേവനങ്ങളില്‍ പെട്ട കേന്ദ്ര,സംസ്ഥാന,സ്വയംഭരണ സ്ഥാപനങ്ങള്‍ , കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിട്ടുള്ള ഓഫീസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാം.അടിയന്തര അവശ്യ സേവനങ്ങളില്‍ പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും  മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയൽ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

അവശ്യസാധന (പലചരക്ക്) വില്‍പ്പന ശാലകള്‍, പഴം പച്ചക്കറി കടകള്‍, പാല്‍ ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ളു ഷാപ്പുകള്‍, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. ഇത്തരം സ്ഥാപനങ്ങളില്‍ കഴിവതും ഹോം ഡെലിവറി പ്രോത്സാഹിക്കണം. മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ-പൊതു യാത്രാ വാഹനങ്ങള്‍ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദിക്കും.രോഗികള്‍ അവരുടെ സഹായികള്‍, വാക്സിനേഷന് പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.കോവിഡ് ജാഗ്രതാ പോര്‍ട്ടലിൽ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

ലോക്ക് ഡൗണ്‍ കാലയളവില്‍ അനുവദനീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൈറ്റ് എൻജിനീയര്‍മാര്‍/ സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ അതത് സ്ഥാപനങ്ങള്‍ നല്‍കിയ അനുമതി പത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേക്കും വീട്ടിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാം. ഈ ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങണം.ഡി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപന മേഖലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂം ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് ആര്‍.ആര്‍. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളില്‍ തുടരുവാന്‍ അനുവദിക്കൂ. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും.

Also Read-ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല; മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സി കാറ്റഗറിയിൽ അഞ്ചു തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ
ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇപ്പോഴും കനത്ത രീതിയിൽ തന്നെ രോഗവ്യാപനം തുടരുന്നുണ്ട്. ഇവയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്.വെച്ചൂര്‍ -20.92,മാടപ്പള്ളി-19.56,കുറിച്ചി -19.06,ഈരാറ്റുപേട്ട-18.16,കടുത്തുരുത്തി-16.69  എന്നിവയാണ് അവ.

ഈ മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.
പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ എഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.

വി
Published by: Jayesh Krishnan
First published: June 23, 2021, 8:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories