HOME » NEWS » Kerala » STRICT RESTRICTIONS FOR VISITORS AND STAFFS TO ENTER SECRETARIAT RV TV

സെക്രട്ടേറിയറ്റിൽ നിയന്ത്രണങ്ങൾ കർശനമാക്കി; സന്ദർശകർക്കും ജീവനക്കാർക്കും കടുത്ത നിയന്ത്രണം

മന്ത്രിമാരുടെയും വകുപ്പ് തലവൻമാരുടെയും ഓഫീസുകളിലും സന്ദർശക നിയന്ത്രണം

News18 Malayalam | news18-malayalam
Updated: July 13, 2021, 5:59 PM IST
സെക്രട്ടേറിയറ്റിൽ നിയന്ത്രണങ്ങൾ കർശനമാക്കി; സന്ദർശകർക്കും ജീവനക്കാർക്കും കടുത്ത നിയന്ത്രണം
News18 Malayalam
  • Share this:
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ.  സന്ദർശകർക്കും ജീവനക്കാർക്കും സെക്രട്ടേറിയറ്റിൽ പ്രവേശിക്കാൻ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സെക്രട്ടേറിയറ്റിൻ്റെ സുരക്ഷാ സംവിധാനം നിലനിർത്തിക്കൊണ്ടാണ് നിയന്ത്രണങ്ങളെന്ന് പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മന്ത്രിമാരുടെയും വകുപ്പ് തലവൻമാരുടെയും ഓഫീസുകളിലേക്ക് ഉള്ള പ്രവേശനം രേഖകളുടെ പരിശോധനകൾക്കുശേഷം മാത്രമായിരിക്കും. അല്ലെങ്കിൽ അണ്ടർ സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥൻ്റെ ശുപാർശ വേണം. ഇതിലേതെങ്കിലും ഉണ്ടെങ്കിൽ മാത്രമേ സന്ദർശക കേന്ദ്രങ്ങളിൽനിന്ന് സന്ദർശക പാസ് അനുവദിക്കുക. സന്ദർശ പാസിന് ശുപാർശ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേര് പാസിലും രജിസ്റ്ററിലും രേഖപ്പെടുത്തണം. പാസില്ലാതെ വരുന്ന സന്ദർശകനാണെങ്കിൽ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഓഫീസിൽ വിളിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ പാസ് അനുവദിക്കാവൂ എന്നാണ് നിർദേശം.

Also Read- Rain Alert| കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്കിൽ വരുന്ന സന്ദർശകരെ ഒരു സന്ദർശക കേന്ദ്രത്തിൽ നിന്ന് മറ്റൊരു സന്ദർശക കേന്ദ്രത്തിലേക്ക്  പ്രവേശന പാസിനായി അയക്കാൻ പാടില്ല.

സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക്  വാഹനങ്ങൾ പ്രവേശിക്കുന്നതിനും കടുത്ത നിയന്ത്രണം ഉണ്ടാകും. വിഐപി വാഹനങ്ങൾ, സർക്കാർ വാഹനങ്ങൾ, സെക്രട്ടേറിയറ്റ് പാസ് പതിച്ച വാഹനങ്ങൾ എന്നിവയ്ക്ക് കൻ്റോൺമെൻറ് ഗേറ്റുവഴി സെക്രട്ടേറിയറ്റിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാനാവും.  വൈഎംസിഎ ഗേറ്റ് വഴിയാകും ഇരുചക്രവാഹനങ്ങൾക്ക് വരാനും പോകാനും സൗകര്യമൊരുക്കുക.

Also Read- അഞ്ചു മാസം ഗർഭിണിയായ മുൻകാമുകിയെ കാമുകൻ പുതിയ കാമുകിയുമൊത്ത് കൊന്ന് കായലിൽ തള്ളി

സെപ്തംബർ 30ന് മുമ്പ് എല്ലാ ജീവനക്കാരും വാഹന പാസ് വാങ്ങണമെന്നാണ് നിർദ്ദേശം. വാഹന പാസ് ഇല്ലെങ്കിൽ ജീവനക്കാരുടെ വാഹനങ്ങൾക്കും പ്രവേശനം ഉണ്ടാകില്ല. കാൽനടയായി സെക്രട്ടേറിയറ്റിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ജീവനക്കാർ  കൻ്റോൺമെൻ്റിനു സമീപത്തെ ചെറിയ ഗേറ്റോ സന്ദർശക സഹായ കേന്ദ്രമോ ഉപയോഗിക്കാനാണ് നിർദേശം.

Also Read- വാകിസ്ന്‍ ചലഞ്ചിനായി നിര്‍ബന്ധിത പിരിവു പാടില്ല -ഹൈക്കോടതി

വാഹനങ്ങളുടെ പുറത്തേക്ക് മാത്രമുള്ള സഞ്ചാരവും ഇരുചക്രവാഹനങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരവും സന്ദർശകരുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരവും വൈഎംസിഎ ഗേറ്റ് വഴിയായിരിക്കും. എല്ലാ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കാണാനാകുന്ന തരത്തിൽ തിരിച്ചറിയൽ കാർഡ് ധരിക്കണം. എന്നാണ് മറ്റൊരു നിർദ്ദേശം. തിരിച്ചറിയൽകാർഡ് ധരിക്കാത്ത ജീവനക്കാരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല.

Also Read- Covid 19| ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ്; രണ്ടുപേര്‍ ചികിത്സയില്‍

ആഭ്യന്തരവകുപ്പിൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താൻ വരുന്ന സന്ദർശകരെ സൗത്ത് സന്ദർശക സഹായകേന്ദ്രം വഴി അകത്തേക്ക് കടത്തി വിടണമെന്നും നിർദേശമുണ്ട്. നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ പൊതുജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്കു  സെക്രട്ടേറിയറ്റിൽ പ്രവേശിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകും.
Published by: Rajesh V
First published: July 13, 2021, 5:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories