• HOME
  • »
  • NEWS
  • »
  • kerala
  • »
  • ONAM 2020 | കോവിഡ് വ്യാപനം രൂക്ഷം; കാഞ്ഞങ്ങാട് നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം

ONAM 2020 | കോവിഡ് വ്യാപനം രൂക്ഷം; കാഞ്ഞങ്ങാട് നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം

ഓണത്തോടനുബന്ധിച്ച് ടൗണിലെത്തുന്ന എല്ലാവരും കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതും, സാനിറ്റൈസര്‍ മാസ്ക്ക് തുടങ്ങിയവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. 60 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ള കുട്ടികളും യാതൊരു കാരണവശാലും ടൗണില്‍ പര്‍ച്ചേസിംഗിനായി പ്രവേശിക്കാന്‍ പാടുള്ളതല്ല.

ഡിവൈഎസ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തീൽ തീരുമാനം

ഡിവൈഎസ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തീൽ തീരുമാനം

  • News18
  • Last Updated :
  • Share this:
കാസർഗോഡ്: ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണത്തിന് തീരുമാനമായി. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടൗണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിന്റെയും ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരികളുടെയും ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെയും വഴിയോര കച്ചവടക്കാരുടെയും പ്രതിനിധികളുടെ യോഗത്തിലും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ യോഗത്തിലുമാണ് തീരുമാനം കൈകൊണ്ടിട്ടുള്ളത്.

കച്ചവടസ്ഥാപനങ്ങള്‍ കോവിഡ് 19 സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മാത്രമേ തുറന്ന്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സാനിറ്റൈസര്‍ ഉണ്ടാകേണ്ടതും അകത്ത് പ്രവേശിക്കുന്നവര്‍ മാസ്ക്ക് നിര്‍ബന്ധമായും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കേണ്ടതുമാണ്.

ഓണവിപണി ലക്ഷ്യമിട്ടെത്തുന്ന വഴിയോര കച്ചവടം നോര്‍ത്ത് കോട്ടച്ചേരി മുതല്‍ പുതിയകോട്ട വരെയുള്ള സ്ഥലത്ത് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. ഓണത്തിന് വഴിയോര കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. ബസ് പാര്‍ക്കിംഗ്, വാഹന പാര്‍ക്കിംഗ്, പൂക്കച്ചവടം, വഴിയോര കച്ചവടം തുടങ്ങിയ എല്ലാ മേഖലകളിലും നിയന്ത്രണം ബാധകമാണ്. ബസുകളുടെ പാര്‍ക്കിംഗ് ഇനിമുതല്‍ അറിയിപ്പുണ്ടാകുന്നത് വരെ പുതിയ ബസ് സ്റ്റാന്‍ഡിലായിരിക്കും.

You may also like:കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച മന്ത്രിയും സീനിയർ മാൻഡ്രേക്കായ മുഖ്യമന്ത്രിയും [NEWS]മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിൽ'; PWCയിൽ രണ്ട് അവതാരങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA [NEWS] വോളിബോളിലെ പ്രതിരോധ താരങ്ങൾ ഇനി ഒന്നിച്ച്; മലയാളി താരം സൂര്യ ഇനി തമിഴ്നാടിന‍്റെ മരുമകൾ [NEWS]

ബസുകള്‍ പഴയ സ്റ്റാന്‍ഡിന് പുറത്ത് ആളുകളെ ഇറക്കിയതിന് ശേഷം പാര്‍ക്കിംഗ് കേന്ദ്രമായ പുതിയ സ്റ്റാന്‍ഡില്‍ എത്തേണ്ടതാണ്. ഓട്ടോകളും ടാക്സികളും പൊലീസ് ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. സര്‍വ്വീസ് റോഡില്‍ യാതൊരു കാരണവശാലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. വ്യാപാരികളുടെ വാഹനവും സർവീസ് റോഡില്‍ പാര്‍ക്ക് ചെയ്യരുത്.

മറ്റ് ആവശ്യങ്ങള്‍ക്കായി ടൗണിലെത്തുന്ന വാഹനങ്ങള്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

(1) സ്മൃതി മണ്ഡപം മുതല്‍ ധനലക്ഷ്മി ടെക്സ്റ്റൈല്‍സ് വരെയുള്ള കടകളില്‍ പര്‍ച്ചേസിംഗിനായി വരുന്ന വാഹനങ്ങള്‍ അരിമല ഹോസ്പിറ്റലിന് സമീപത്ത് തയ്യാറാക്കിയ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

(2) ധനലക്ഷ്മി ടെക്സ്റ്റൈല്‍സ് മുതല്‍ കോട്ടച്ചേരി സര്‍ക്കിള്‍ വരെ പര്‍ച്ചേസിംഗിന് വരുന്ന വാഹനങ്ങള്‍ MOTI സില്‍ക്കിന് പുറകില്‍ മത്സ്യമാര്‍ക്കറ്റിന് സമീപത്തുള്ള പാര്‍ക്കിംഗ് സൗകര്യം ഉപയോഗിക്കേണ്ടതാണ്.

(3) കോട്ടച്ചേരി സര്‍ക്കിളിനും നോര്‍ത്ത് കോട്ടച്ചേരിക്കും ഇടയിലുള്ള കടകളിലേക്കായി വരുന്നവര്‍ ആകാശ് ഓഡിറ്റോറിയത്തിലും

(4)KSTP റോഡിന് കിഴക്കുഭാഗം നോര്‍ത്ത് കോട്ടച്ചേരി മുതല്‍ കാനറ ബാങ്ക് വരെയുള്ള കടകളിലേക്ക് വരുന്നവര്‍ കുന്നുമ്മലിലേക്ക് പോകുന്ന  റോഡില്‍ ഉള്ള പൊതുസ്ഥലത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതുമാണ്.

(5) കാനറ ബാങ്കിനും കോട്ടച്ചേരി സര്‍ക്കിളിനും ഇടയില്‍ പര്‍ച്ചേസിംഗിനായി വരുന്നവര്‍ പഴയ അരിമല ക്ലിനിക്കിന് സമീപം തയ്യാറാക്കിയ പാര്‍ക്കിംഗ് സ്ഥലത്തും

(6) കോട്ടച്ചേരി സര്‍ക്കിള്‍ മുതല്‍ പഴയ സ്റ്റാന്‍ഡ് വരെയുള്ള കടകളിലേക്ക് വരുന്നവര്‍ ഡോക്ടര്‍ വിനോദ് കുമാറിന്‍റെ വീടിന് സമീപവും

(7) പഴയ സ്റ്റാന്‍ഡ് മുതല്‍ കണ്ണന്‍ ടെക്സ്റ്റൈല്‍സ് വരെയുള്ള കടകളിലേക്ക് വരുന്നവര്‍ പഴയ സ്റ്റാന്‍ഡിലും, സ്റ്റാന്‍ഡിന് പിറക് വശത്തുള്ള സ്വകാര്യസ്ഥലത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്.

(8) കണ്ണന്‍സ് ടെക്സ്റ്റൈല്‍സ് മുതല്‍ കൈലാസ് തിയറ്റര്‍ വരെയുള്ള വാഹനങ്ങള്‍ ദുര്‍ഗ സ്കൂള്‍ റോഡിന് സമീപത്തായി തയ്യാറാക്കിയ പാര്‍ക്കിംഗ് സൌകര്യവും

(9) കൈലാസ് മുതല്‍ സ്മൃതി മണ്ഡപം വരെയുള്ള കടകളില്‍ പര്‍ച്ചേസിംഗിനായി വരുന്ന വാഹനങ്ങള്‍ വ്യാപാര ഭവന് തെക്കുഭാഗത്തുള്ള സ്വകാര്യസ്ഥലത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്.

ഓണത്തോടനുബന്ധിച്ച് ടൗണിലെത്തുന്ന എല്ലാവരും കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതും, സാനിറ്റൈസര്‍ മാസ്ക്ക് തുടങ്ങിയവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. 60 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ള കുട്ടികളും യാതൊരു കാരണവശാലും ടൗണില്‍ പര്‍ച്ചേസിംഗിനായി പ്രവേശിക്കാന്‍ പാടുള്ളതല്ല.

പൊതുജനങ്ങള്‍ മേല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതും  അല്ലാത്തപക്ഷം Kerala Epidemic Disease Ordinance 2020 നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി എൻ.പി.വിനോദ്, സർക്കിൾ ഇൻസ്പെക്ടർ കെ.പി ഷൈൻ എന്നിവർ അറിയിച്ചു.
Published by:Joys Joy
First published: