• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുത്തൂറ്റ് സമരം: മന്ത്രി വിളിച്ച യോഗം പരാജയപ്പെട്ടു; കൂടുതല്‍ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് എം.ഡി

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.

news18-malayalam
Updated: September 9, 2019, 8:24 PM IST
മുത്തൂറ്റ് സമരം: മന്ത്രി വിളിച്ച യോഗം പരാജയപ്പെട്ടു; കൂടുതല്‍ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് എം.ഡി
ഫയൽ ചിത്രം
  • Share this:
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ തൊഴില്‍ മന്ത്രി പി ടി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ച പരാജയം. അതേമസമയം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം തുടരും. ശമ്പള വര്‍ദ്ധനവടക്കമുള്ള കാര്യങ്ങളില്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്ന് ചർച്ചയ്ക്കു ശേഷം  സമരസമിതി പ്രതികരിച്ചു.

ബോണസും പിടിച്ച് വെച്ച ശമ്പളവും നല്‍കാമെന്ന് കമ്പനി അധിക്യതര്‍ അറിയിച്ചെങ്കിലും പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ് അറിയിച്ചു.

സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ മുത്തൂറ്റ് എം.ഡി പക്ഷെ യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.

തൊഴില്‍ തര്‍ക്കമല്ല ക്രമസമാധാന പ്രശ്‌നമാണ് നിലനല്‍ക്കുന്നതെന്ന് അദ്ദേഹം മാദ്യമങ്ങളോട് പ്രതകരിച്ചു. തൊഴില്‍ മന്ത്രിയല്ല, ആഭ്യന്തരമന്ത്രിയാണ് യോഗം വിളിക്കേണ്ടിയിരുന്നത്. സമരം തുടര്‍ന്നാല്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ അടച്ചു പൂട്ടേണ്ടി വരും. 43 ബ്രാഞ്ചുകള്‍ പൂട്ടുന്നതിന് ആര്‍ബിഐയുടെ അനുമതി തേടിയിട്ടുണ്ടെന്നും ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു.

Also Read ജോലിക്കെത്തുന്ന മുത്തൂറ്റിലെ ജോലിക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

First published: September 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...