നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PSC പരീക്ഷാ ചോദ്യങ്ങൾ മലയാളത്തിലും വേണമെന്ന ആവശ്യം: മുഖ്യമന്ത്രി ചർച്ച നടത്തും

  PSC പരീക്ഷാ ചോദ്യങ്ങൾ മലയാളത്തിലും വേണമെന്ന ആവശ്യം: മുഖ്യമന്ത്രി ചർച്ച നടത്തും

  ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പി എസ് സി ഓഫീസിന് മുന്നില്‍ ആരംഭിച്ച സമരം പതിമൂന്നാം ദിവസവും തുടരുന്നു

  കേരളാ പി.എസ്.സി

  കേരളാ പി.എസ്.സി

  • Share this:
   തിരുവനന്തപുരം: പി എസ് സി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ മലയാളത്തിലും വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഈ മാസം 16ന് നടക്കുന്ന ചര്‍ച്ചയില്‍ പി എസ് സി ചെയര്‍മാന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. അതേസമയം ഈ ആവശ്യം ഉന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പി എസ് സി ഓഫീസിന് മുന്നില്‍ നിരാഹാര സമരം തുടരുകയാണ്.

   കഴിഞ്ഞ മാസം 29നാണ് പിഎസ് സി ആസ്ഥാനത്തിന് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ പി എസ് സി ചോദ്യങ്ങള്‍ ഇംഗ്ലീഷിന് പുറമെ പ്രാദേശിക ഭാഷയിലും നല്‍കി തുല്യനീതി ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം. തുടക്കത്തില്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് പോലും പിഎസ് സി തയ്യാറായിരുന്നില്ല.

   Also Read- മോട്ടോർ വാഹന പിഴ; അഞ്ചുദിവസം കൊണ്ട് സർക്കാരിന് ലഭിച്ചത് 46 ലക്ഷം രൂപ

   സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍, കവി വി മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യം അറിയിച്ചു. ഈ മാസം 16ന് മുഖ്യമന്ത്രി പി എസ് സി യുമായി ഈ ആവശ്യത്തില്‍ ചര്‍ച്ച നടത്തും. പി എസ് സി ഓഫീസിനു മുന്നിലെ സമരം പതിമൂന്നാം ദിവസവും തുടരുകയാണ്. കവികളുടെ കൂട്ടായ്മ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്ന് സമരപ്പന്തലിലെത്തി.

   First published: