നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മൂത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരം: തൊഴിൽമന്ത്രി വിളിച്ച ചർച്ച ഇന്ന്

    മൂത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരം: തൊഴിൽമന്ത്രി വിളിച്ച ചർച്ച ഇന്ന്

    ചർച്ചയിൽ മുത്തൂറ്റ് പ്രതിനിധികൾ പങ്കെടുക്കും

    • News18
    • Last Updated :
    • Share this:
      കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളികളുടെ സമരത്തിൽ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ചു ചേർത്ത ചർച്ച ഇന്ന്. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം. സമരത്തിലുളള തൊഴിലാളി പ്രതിനിധികളെയും മാനേജ്മെന്റ് പ്രതിനിധികളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധികളെത്താതിരുന്നതിനാൽ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ സമവായ ചർച്ചയിൽ ആവശ്യങ്ങൾ മാനേജ്മെൻറ് അംഗീകരിക്കാത്ത പക്ഷം സമരം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.

      തടഞ്ഞു വെച്ച ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പള വര്‍ധവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളികൾ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ സമരം തുടരുന്നത്. സമരം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ സമവായ ചർച്ച നടക്കുന്നത്.

      Also Read- Onam 2019: അവധി പരമ്പര തുടങ്ങി; സർക്കാർ ഓഫീസുകൾ ഇനി തുറക്കുക 16ന്

      കഴിഞ്ഞ ബുധനാഴ്ച മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ചർച്ചയിൽ മുത്തൂറ്റ് പ്രതിനിധികൾ പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന ചർച്ചയിൽ മുത്തൂറ്റ് പ്രതിനിധികൾ പങ്കെടുക്കും. സമരക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ അനാവശ്യമാണെന്ന നിലപാടിലാണ് മുത്തൂറ്റ് മാനേജ്മെന്റ്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ച നിർണ്ണായകമാകും. സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 15 ശാഖകൾ പൂട്ടാൻ മുത്തൂറ്റ് ഫിനാൻസ് തീരുമാനിച്ചിരുന്നു. ഉടൻ സമരം അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ ശാഖകൾ ഘട്ടം ഘട്ടമായി പൂട്ടുമെന്നാണ് മുത്തൂറ്റ് ഫിനാൻസിന്റെ മുന്നറിയിപ്പ്. ജോലിക്ക് എത്താൻ തയ്യാറാകുന്ന ജീവനക്കാർക്ക് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

      First published:
      )}