കൊച്ചി: സന്ദർശക വിസയിൽ യു.എ.ഇയിലെത്തി ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയതിനിടെ പക്ഷാഘാതം ബാധിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട സ്വദേശിയായ ദിലീപ് ശബരീഷിനെ(30) ആണ് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ചത്. കോവിഡ് കാലത്ത് യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് എയർ ട്രാൻസ്ഫർ ചെയ്ത ആദ്യ രോഗികൂടിയാണ് ശബരീഷ്.
You may also like:ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി [NEWS]ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി [NEWS]നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം [NEWS]ജോലി അന്വേഷിച്ചാണ് ശബരീഷ് ദുബായിലെത്തിയത്. സന്ദര്‍ശക വിസ മൂന്നുമാസത്തേക്ക് പുതുക്കിയെങ്കിലും ജോലി കണ്ടെത്താനായില്ല. അങ്ങനെ നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോള്‍ കോവിഡ് യാത്രാവിലക്കും വന്നു. ഒടുവില്‍ ദുബായില്‍ കുടുങ്ങി. പിരിമുറുക്കവും മാനസിക സംഘര്‍ഷവും പക്ഷാഘാതത്തിലേക്ക് നയിച്ചു. ഇതിനിടെ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെതുടര്‍ന്ന് മെഡി ക്ലിനിക് സിറ്റി ഹോസ്പിറ്റൽ അരക്കോടിയോളം രൂപയുടെ ആശുപത്രി ബില്ല് ഒഴിവാക്കിയിരുന്നു.
ഇന്ന് വെളുപ്പിനെ 1.45 ന് രോഗിയുമായി എയർ ആംബുലൻസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. അവിടുന്ന് രോഗിയെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രണ്ടു രാജ്യങ്ങളിലും എയർ ആംബുലൻസ് സർവീസ് നടത്തുന്ന യൂണിവേഴ്സൽ എയർ ആംബുലൻസാണ് ഈ മെഡിക്കൽ ട്രാൻസ്ഫർ സൗകര്യമൊരുക്കിയത്. ചാർട്ടേർഡ് എയർ ആംബുലൻസിൽ ഒരു മെഡിക്കൽ ടീമിനോടൊപ്പമാണ് രോഗിയെ കൊച്ചിയിലെത്തിച്ചത്.
ഈ മെഡിക്കൽ അവസ്ഥയ്ക്കായി ചാർട്ടേഡ് എയർ ആംബുലൻസിൽ കൈമാറുന്നതിനുള്ള അനുമതികൾ ഇന്ത്യൻ കേന്ദ്ര സർക്കാർ ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും കേരള സർക്കാരും ത്വരിതപ്പെടുത്തി.
യുഎഇയിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് പുറമേ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ കോൺസുലേറ്റ് മെഡിക്കൽ കൗൺസിൽ അംഗവും സന്നദ്ധപ്രവർത്തകനുമായ പ്രവീൺ കുമാർ എന്നിവരാണ് ലോക്ക്ഡൗൺ സമയത്തും നിയന്ത്രണങ്ങളെ മറികടന്ന് പ്രത്യേക ശ്രമങ്ങൾ നടത്തിയത്.
കോവിഡ് പ്രോട്ടോക്കോളുകൾ പിന്തുടർന്ന് പ്രത്യേക സുരക്ഷാ മുൻകരുതലുകൾ എടുത്താണ് കൈമാറ്റം നടത്തുന്നത്. കൈമാറ്റത്തിന് മുമ്പ് രോഗിയും സഹയാത്രികനും കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയെന്ന് യൂണിവേഴ്സൽ മെഡിക്കൽ ട്രാൻസ്ഫർ സെർവിസ്സ് മെഡിക്കൽ ഡയറക്ടർ ഡോക്ടർ അഫ്സൽ മുഹമ്മദ് അറിയിച്ചു.
ഇന്നലെ ശബരീഷുമായുള്ള എയര്‍ആംബുലന്‍സ് തുടര്‍ചിക്ത്സയിക്കായി കൊച്ചിയിലേക്ക് പറന്നു.
ഫ്രണ്ട്സ് ഓഫ് ഇന്ത്യ ദുബായി കൂട്ടായ്മയുടെ ഇടപെടലും കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസു നടത്തിയ നീക്കങ്ങളുമാണ് ഈ പത്തനംതിട്ടക്കാരന് പുതുജീവന്‍ സമ്മാനിച്ചത്. അതും മുപ്പതാം പിറന്നാള്‍ ദിനത്തില്‍!
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.