14 ട്വീറ്റുകൾ കൊണ്ട് തിരുവനന്തപുരം സബ് കലക്ടർ ഐഎഎസ് നേടിയതെങ്ങിനെ?

ജീവതത്തിൽ ഏറ്റവും പ്രതിസന്ധിയിലായ ഈ ഘട്ടത്തിലാണ് പ്രാഞ്ജാല്‍ ട്വീറ്റുകൾ ചെയ്തു തുടങ്ങിയത്. അതും ആകെ 14 ട്വീറ്റ്. ഈ ട്വീറ്റുകൾ തന്നെയാണ് ജീവിതം മാറ്റിമറിച്ചതും

News18 Malayalam | news18
Updated: October 15, 2019, 12:23 PM IST
14 ട്വീറ്റുകൾ കൊണ്ട് തിരുവനന്തപുരം സബ് കലക്ടർ ഐഎഎസ് നേടിയതെങ്ങിനെ?
ജീവതത്തിൽ ഏറ്റവും പ്രതിസന്ധിയിലായ ഈ ഘട്ടത്തിലാണ് പ്രാഞ്ജാല്‍ ട്വീറ്റുകൾ ചെയ്തു തുടങ്ങിയത്. അതും ആകെ 14 ട്വീറ്റ്. ഈ ട്വീറ്റുകൾ തന്നെയാണ് ജീവിതം മാറ്റിമറിച്ചതും
  • News18
  • Last Updated: October 15, 2019, 12:23 PM IST IST
  • Share this:
തിരുവനന്തപുരം: ചരിത്രം കുറിച്ചാണ് പ്രാഞ്ജാൽ പാട്ടീൽ തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റത്. കാഴ്ച പരിമിതിയുള്ള ഇന്ത്യയിലെ തന്നെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രാഞ്ജാൽ എന്നാൽ ഇവിടെ വരെ എത്തിപ്പെടാൻ ഒരു ഒറ്റയാൾ പോരാട്ടം നടത്തിയ കഥയുമുണ്ട് പ്രാഞ്ജാലിന്.

പോരാട്ടത്തിന്റെ തുടക്കം

2016 ല്‍ ആദ്യ ശ്രമത്തിൽ തന്നെ 773-ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായിരുന്നു പ്രാഞ്ജാല്‍. ഇന്ത്യൻ റെയിൽവെ അക്കൗണ്ട്സ് സർവീസ് (IRAS) ലഭിച്ചിട്ടും കാഴ്ചയില്ലെന്ന കാരണത്താൽ റെയിൽവെ ജോലി നിഷേധിച്ചു. എന്നാൽ തോറ്റു കൊടുക്കാൻ പ്രാഞ്ജാല്‍ തയ്യാറായില്ല..

ട്വിറ്റർ യുദ്ധം

ജീവതത്തിൽ ഏറ്റവും പ്രതിസന്ധിയിലായ ഈ ഘട്ടത്തിലാണ് പ്രാഞ്ജാല്‍ ട്വീറ്റുകൾ ചെയ്തു തുടങ്ങിയത്. അതും ആകെ 14 ട്വീറ്റ്. ഈ ട്വീറ്റുകൾ തന്നെയാണ് ജീവിതം മാറ്റിമറിച്ചതും. 2016 ഡിസംബറിലാണ് ഐആർഎസ് ലഭിച്ചെന്നറിയിച്ച് പഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന്റെ കത്ത് പ്രാഞ്ജാലിന് ലഭിക്കുന്നത്. എന്നാൽ പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല.. അന്വേഷിച്ചപ്പോൾ‌ കാഴ്ചയില്ലാത്തയാളെ ജോലിക്കെടുക്കാൻ കഴിയില്ലെന്ന് റെയിൽവെ അറിയിക്കുകയായിരുന്നു.

Also Read-കാഴ്ച പരിമിതികള്‍ അതിജീവിച്ച് IAS നേടിയ പ്രാഞ്ജാല്‍ പാട്ടീല്‍ ഇനി സബ് കളക്ടർ
Pranjal tweet


ഇതോടെ  2016ലെ റൈറ്റ് ഓഫ് പഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് നിയമത്തിന്റെ ലംഘനമാകുമെന്ന് വാദിച്ച് പ്രധാനമന്ത്രിയെയും റെയിൽവെ മന്ത്രിയെയും ട്വിറ്ററിലൂടെ കാര്യം അറിയിച്ചു. തന്റെ ട്വീറ്റ് പരമാവധി ഷെയർ ചെയ്യണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിലടക്കം നിരന്തരം പോസ്റ്റുകളുമെഴുതി.

വിജയം

സംഭവത്തിൽ മാധ്യമ ഇടപെടൽ ഉണ്ടായതോടെയാണ് കേന്ദ്ര സർക്കാർ ഇടപെട്ടത്. ഇതോടെ ഇന്ത്യൻ പോസ്റ്റൽ ആൻഡ് ടെലികമ്യൂണിക്കേഷൻ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് സർവീസിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അറിയിച്ച് പഴ്‌സനേൽ ആൻഡ് ട്രെയിനിങ് വകുപ്പിൽ നിന്ന് മെയിലെത്തി. എന്നിട്ടും വിട്ടു കൊടുക്കാൻ തയ്യാറാകാതെ ഇവർ ഒറ്റയാൾ പോരാട്ടം തുടർന്നു.

ഒടുവിൽ റെയിൽവെ മന്ത്രി സുരേഷ് പ്രഭുവിൻറെ ഇടപെടലിൽ റെയിൽവെയിൽ തന്നെ നിയമനമായി. സാങ്കേതിക കാരണങ്ങളെ തുടർന്ന് നിയമനം വൈകിയെങ്കിലും തൊട്ടടുത്ത വർഷം സിവിൽ സർവീസ് പരീക്ഷ എഴുതി ഐഎഎസ് യോഗ്യത നേടി.

Pranjal tweet

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍